ചെന്നൈ; പ്രമുഖ സീരിയല്‍ നടി പോലീസിന്റെ പിടിയില്‍. കൂട്ടം ചേര്‍ന്നുള്ള അനാശ്വാസ്യം കുറ്റത്തിനാണ് സീരിയല്‍ നടി സംഗീത പോലീസിന്റെ വലയിലായത്.
ഇവര്‍ക്കൊപ്പം പോലീസ് മറ്റു നടിമാരെയും പ്രസാദ് എന്ന മറ്റൊരു പുരുഷനെയും അറസ്റ്റ് ചെയ്തു. സീരിയലിനു പുറമേ സിനിമയിലും ശ്രദ്ധിക്കപ്പെട്ട താരമാണ് സംഗീത’ കറുപ്പ് റോജ എന്ന സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇവര്‍ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭ റാക്കറ്റ് നടത്തി വരികയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് റിസോര്‍ട്ടില്‍ നടത്തിയ റെയ്ഡിലാണ് സംഗീതയെയും ഏതാനും പെണ്‍കുട്ടികളെയും പിടികൂടിയത്. സ്ത്രീ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അനാശ്വാസ്യ കുറ്റത്തിന് പോലീസിന്റെ വലയിലായത് ആരധകരെയല്ലാം അമ്പരപ്പിച്ചിരിക്കുകയാണ്.
രാധിക ശരത്കുമാറിനൊപ്പമുള്ള ‘വാണി റാണി’ എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സംഗീത ബാലന്‍ മിനി സ്ക്രീനിലെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ്
Leave a Comment