ബോളിവുഡിലെ നിരവധി നായികമാരുമായി സല്‍മാന്‍ ഖാന്റെ പേരില്‍ ഗോസിപ്പുകള്‍ പുറത്തു വന്നിട്ടുണ്ട്. ബോളിവുഡിലെ പഴയകാല നടി സംഗീത ബജ്ലാനീയുമായുള്ള പ്രണയ ബന്ധം സല്‍മാന്‍ വളരെ സീരിയസ്സായി കണ്ടിരുന്ന ഒന്നാണ്മ അത് കൊണ്ടാണ് വിവാഹ ക്ഷണക്കത്തുകള്‍ വരെ അടിച്ച് സല്‍മാന്‍ സംഗീതയെ വിവാഹം ചെയ്യാനായി കാത്തിരുന്നത്.
ഒടുവില്‍ സല്‍മാനെ വിവാഹം ചെയ്യുന്നതില്‍ നിന്ന് സംഗീത പിന്മാറുകയായിരുന്നു. 1994 മെയ് 27നു വിവാഹം നടത്താന്‍ തീരുമാനിക്കുകയും അത് അനുസരിച്ച് ക്ഷണക്കത്ത് വരെ അച്ചടിച്ച കല്യാണമാണ് അപ്രതീക്ഷിതമായി മുടങ്ങിയത്. സല്‍മാന്‍ തന്നെ വഞ്ചിച്ചത് കൊണ്ടാണ് താന്‍ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞതെന്ന് സംഗീത വ്യക്തമാക്കിയിരുന്നു. കല്ല്യാണം കഴിക്കാന്‍ മാത്രമുള്ള മൂല്യം സല്‍മാനില്ലെന്നും സംഗീത ബജ്ലാനി തുറന്നടിച്ചു.സല്‍മാനും സോമി അലിയുമായുള്ള ബന്ധം അറിഞ്ഞതോടെയാണ് സംഗീത വിവാഹത്തില്‍ നിന്നും പിന്മാറിയത്.
Post Your Comments