ബോളിവുഡ് താര സുന്ദരി സോനം കപൂര്‍ വിവാഹത്തിനു ശേഷവും സിനിമയില്‍ സജീവമാകുകയാണ്. നടന് രണ്‍ബീറും സോനം കപൂറും വീണ്ടും ഒരുമിക്കുകയാണ്. അദ്ദ്യ ചിത്രത്തിന് ശേഷം പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്നതിന്റെ സന്തോഷം രണ്‍ബീര്‍ തുറന്നു പറയുന്നു. 2007ല്‍ പുറത്തിരങ്ങിയ സാവരിയ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്.
രണ്‍ബീറും സോനംകപൂറും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് സഞ്ജു. പികെ എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം രാജ്കുമാര് ഹിരാനി സംവിധാനം ചെയ്യുന്ന സഞ്ജുവില്‍ ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന്റെ ജീവിതമാണ് ആവിഷ്കരിക്കുന്നത്. ഒരു ദശാബ്ദത്തിനു ശേഷം വീണ്ടുമൊന്നിക്കുമ്ബോള് സോനത്തിന് ഉണ്ടായ മാറ്റത്തെക്കുറിച്ച് രണ്‍ബീര്‍ ഒരു അഭിമുഖത്തില്‍ മനസ് തുറക്കുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം സോനം മികച്ച നടിയായി മാറിയതായി അനുഭവപ്പെട്ടെന്ന് രണ്‍ബീര്‍ പറയുന്നു. സോനത്തിന്റെ ആത്മവിശ്വാസവും അനുഭവവും മികച്ചതാണെന്നും ഞങ്ങള്‍ രണ്ടുപേരും നന്നായി ആസ്വദിച്ചാണ് ജോലി ചെയ്തതെന്നും രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു. സാവരിയയില്‍ അഭിനയിച്ചതിനു ശേഷം തങ്ങള്‍ക്ക് ഒരുമിച്ചഭിനയിക്കാനുളള അവസരം ലഭിച്ചില്ലെന്നും എന്നാല്‍ ബ്ലാക്കില്‍ സഹസംവിധായകരായിരുന്നപ്പോള് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് സോനം ഇപ്പോഴുമുളളതെന്നും രണ്‍ബീര്‍ പറഞ്ഞു.
Post Your Comments