നടി പ്രിയങ്കയ്ക്ക് ഇരുപത്തിയഞ്ചുകാരനായ കാമുകന്‍; ചിത്രങ്ങള്‍

ബോളിവുഡിലെ താരസുന്ദരി പ്രിയങ്ക ചോപ്ര ഹോളിവുഡിലും വിജയക്കൊടി പാറിക്കുകയാണ്. ടെലിവിഷന്‍ മേഖലയിലും സിനിമയിലും മികച്ച അവസരങ്ങള്‍ നേടുന്ന പ്രിയങ്കയുടെ പുതിയ പ്രണയമാണ് ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ച.

ഹോളിവുഡ് നടനും ഗായകനുമായ നിക്ക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്നു വാര്‍ത്തകള്‍. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഈ സംശയം ബലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം ലോസ്ഏഞ്ചല്‍സില്‍ പ്രിയങ്കയും ജൊനാസും സമയം ചിലവിടുന്ന ചിത്രമാണ് ആദ്യം പ്രചരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇരുവരും ഒന്നിച്ചു യാത്ര നടത്തുന്നതിന്റെ വീഡിയോ പ്രചരിക്കുകയാണ്.

മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്കയുടെ കാമുകന്‍ നിക്കിന് ഇരുപത്തിയഞ്ചാണ് പ്രായം. കഴിഞ്ഞ ദിവസം രാത്രി ഇരുവരും ഒന്നിച്ചു ഡിന്നറിന് പോയതും ഒരുമിച്ചു ഡാന്‍സ് കളിക്കുന്നതുമായ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

Share
Leave a Comment