ഒരു ന്യൂജനറേഷന് ഫാഷനായി ടാറ്റു മാറിക്കഴിഞ്ഞു. കയ്യിലും കഴുത്തിലുമെല്ലാം മനോഹരമായ ടാറ്റു പതിപ്പിക്കുന്ന നിരവധി നടിനടന്മാര് നമുക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച യുവനടന് നാഗ ചൈതന്യയുടെ കൈയ്യിലെ ടാറ്റൂവാണ്. അത് വെറുമൊരു ഫാഷന്‍ മാത്രമല്ലെന്നും അതിലെ രഹസ്യവും ആരാധകന് കണ്ടുപിടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നാഗാര്‍ജ്ജുനയുടെ ചിത്രമായ ഓഫീസറുടെ പ്രി റിലീസ് ചടങ്ങിനെത്തിയ നാഗ ചൈതന്യയുടെ കൈയ്യിലെ ടാറ്റൂവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ആ ടാറ്റുവിന്റെ രഹസ്യമിതാണ്. നാഗ ചൈതന്യയുടെയും സമാന്തയുടെയും വിവാഹ തിയതിയായ ഒക്ടോബര്‍ 6, 2017 ആണ് മോര്‍സ് കോഡ് പ്രകാരം ചൈതു കൈയ്യില്‍ പച്ചകുത്തിയിരിയ്ക്കുന്നത്. ആരാധകന്റെ കണ്ടുപിടുത്തം ഭാര്യ സമാന്ത അംഗീകരിച്ചിട്ടുണ്ട്.
Post Your Comments