BollywoodGeneralMovie GossipsNEWSWOODs

നടി മലൈകയുടെ ദാമ്പത്യം തകരാന്‍ കാരണം?

ബോളിവുഡ് സിനിമാ ലോകത്തെ പിടിച്ചുലച്ച് വീണ്ടും വാതുവയ്പ്പ് വിവാദം. നടന്മാരും നിര്‍മ്മാതാക്കളും ഈ വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനകള്‍ പുറത്തുവരുന്നു. ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനെ പോലീസ് ചോദ്യം ചെയ്തിരുന്നു.

വിവാദമായ ഐപിഎല്‍ വാതുവയ്പ്പിലൂടെ തനിക്ക് പണം നഷ്ടമാണ് ഉണ്ടായതെന്ന് അര്‍ബാസ് പുനെ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ച സാമ്പത്തിക ബാധ്യതമാത്രമല്ല അര്‍ബാസിന്റെ ദാമ്പത്യവും തകരാന്‍ ഐപിഎല്‍ വിവാദം കാരണമായതാണ്. നടി മലൈകയാണ്‌ അര്‍ബാസിന്റെ ഭാര്യ. എന്നാല്‍ വാതുവെപ്പില്‍ നിന്ന് അര്‍ബാസിനെ പിന്തിരിപ്പിക്കാന്‍ മലൈക പരമാവധി ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ മലൈകയുടെ വാക്കുകളൊന്നും അര്‍ബാസ് കേട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ദാമ്പത്യ ബന്ധത്തില്‍ വിള്ളല്‍ വീഴുകയും ചെയ്തു.

Image result for MALAIKA

അതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ അര്‍ബാസും മലൈകയും വേര്‍പിരിഞ്ഞു. എന്നാല്‍, തമ്മില്‍ പിരിയുന്നതിന് പിന്നില്‍ സാമ്പത്തിക കാരണങ്ങളോ വ്യക്തി പ്രശ്നങ്ങളോ അല്ലെന്നും മലൈക അന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button