അല്ലു അര്ജുന് സിനിമയ്ക്കെതിരെ പോസ്റ്റിട്ടതിന് ഫാന്‍സിന്റെ സൈബര്‍ ആക്രമണത്തിനു ഇരയായ അപര്‍ണ പ്രശാന്തിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് പുല്ലിശ്ശേരി കരിമ്പനയ്ക്കല്‍ നിയാസുദ്ദീന്‍ (22) ആണ് അറസ്റ്റിലായത്. ഐ.ടി. നിയമപ്രകാരം പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ ടി.എസ്. ബിനുവാണ് ശനിയാഴ്ച യുവാവിനെ അറസ്റ്റ് ചെയ്തത്. സിനിമാനിരൂപക കൂടിയായ അപര്‍ണ, അല്ലു അര്‍ജുന്റെ സിനിമയെക്കുറിച്ചിട്ട പോസ്റ്റിനെത്തുടര്‍ന്നാണ് ലൈംഗികച്ചുവയോടെയും മാനഹാനി വരുത്തുന്നതരത്തിലും കമന്റുകള്‍ വന്നത്. ഇതിനെ തുടര്‍ന്ന് അപര്‍ണ കഴിഞ്ഞ 27-നാണ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയത്.
അല്ലു അര്‍ജ്ജുന്റെ ഏറ്റവും പുതിയ ചിത്രമായ ‘എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ’യെ കുറിച്ച് ”അല്ലു അര്‍ജുന്റെ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാന്‍ വയ്യാതെ ഓടിപ്പോവാന്‍ നോക്കുമ്ബോ മഴയത്ത് തീയറ്ററില്‍ പോസ്റ്റ് ആവുന്നതിനേക്കാള്‍ വലിയ ദ്രാവിഡുണ്ടോ” എന്ന് അപര്‍ണ്ണ ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് കൊല്ലുമെന്ന ഭീഷണി ഉള്‍പ്പെടെ കേട്ടാലറയ്ക്കുന്ന തെറിവിളിയുമായി ഫാന്‍സ് രംഗത്തെത്തിയത്.
സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് വധ ഭീഷണി മുഴക്കിയതായും അശ്ലീല പദപ്രയോഗത്തിലൂടെ അപമാനിച്ചതായും കാട്ടി അപര്‍ണ നല്കിയ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗത്തിലൂടെ അപമാനിക്കല്‍, ഭീഷണി തുടങ്ങിയവയ്ക്കുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. കേസിന്റെ അന്വേഷണത്തിനായി സ്റ്റേഷനില്‍ വിളിച്ചുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിയാസുദ്ദീനെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
Post Your Comments