നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നടി ശാന്തികൃഷ്ണ. നായികയായി സിനിമയില്‍ തിളങ്ങിനിന്ന സമയത്താണ് വിവാഹിതയാകുന്നതും സിനിമ ഉപേക്ഷിക്കുന്നതും. എന്നാല്‍ കഴിവുകള്‍ മാറ്റിവച്ചുകൊണ്ട് കുടുംബത്തിനു അമിത പ്രാധാന്യം നല്‍കിയതാണ് തന്റെ തെറ്റെന്നു ഇപ്പോള്‍ തിരിച്ചറിയുന്നതായി നടി പറയുന്നു. ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യിലൂടെ ശാന്തി കൃഷ്ണ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്.
അമ്മയാകുന്നതോടെ പലരും സ്വന്തം ആവശ്യങ്ങള്‍ മറക്കും. ആ ഒരു കാറ്റഗറിയിലായിരുന്നു താനും. സ്വന്തം കഴിവുകളെക്കുറിച്ച് മറക്കുകയും മറ്റൊരു ലോകമുണ്ടാക്കി അതിന് മുകളില്‍ മക്കളെയും ഭര്‍ത്താവിനെയും പ്രതിഷ്ഠിച്ചു എന്നാല്‍ ഇപ്പോള്‍ അത് ശരിയല്ലായിരുന്നെന്ന് അറിയാമെന്നും സ്വന്തമായൊരു ജീവിതം നമുക്ക് വേണമെന്നും ശാന്തി കൃഷ്ണ പറഞ്ഞു. നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങരുത്. എന്താണോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അത് സ്ത്രീകള്‍ ചെയ്യണം. സാമ്ബത്തികമായി സ്വതന്ത്രയാകുന്നത് സ്ത്രീയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണ്. അതുപോലെ ഇഷ്ടമുള്ളത് ചെയ്യുന്നത് വൈകാരികമായി നിങ്ങളെ സഹായിക്കുമെന്നും വളരെ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത് മനസിലാക്കിയതെന്നും ശാന്തി കൃഷ്ണ ട്രിവാന്‍ഡ്രം ടൈസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments