ആ ചിത്രം ഉപേക്ഷിക്കാന്‍ കാരണം നായകന്‍? സത്യം വെളിപ്പെടുത്തി യുവനടി

ബോളിവുഡിലെ യുവ നടി തപ്സി പന്നുവാണ് ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ച. നവാസുദ്ധീന്‍ സിദ്ദിഖിയോടൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്നു പറഞ്ഞു തപ്സി ഹണി ട്രെഹന്റെ ചിത്രം ഉപേക്ഷിച്ചതായി വാര്‍ത്തകള്‍. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ഹണി ട്രെഹന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചിരുന്നെങ്കിലും ചിത്രത്തിന് നോ പറയാന്‍ കാരണം നടന്‍ നവാസുദ്ധീന്‍ അല്ലെന്ന് തപ്സി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. 

തപ്സിയുടെ വാക്കുകള്‍ ഇങ്ങനെ.. ‘അഭിനേതാക്കള്‍ക്ക് നിരവധി പ്രൊജക്റ്റുകളിലേയ്ക്ക് ക്ഷണം ലഭിക്കും. എന്നാല്‍ എല്ലാത്തിനും യെസ് പറയാനാവില്ല. പ്രമുഖനായ ഒരു നടനൊപ്പം അഭിനയിക്കാനുള്ള താല്‍പ്പര്യ ക്കുറവുകൊണ്ടല്ല ഹണിയുടെ ചിത്രം വേണ്ടെന്നുവെച്ചത്. അത് ഒരിക്കലും ഞാന്‍ ചെയ്യില്ല. സിനിമകളുമായി ആളുകള്‍ തന്റെ അടുത്തു വരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രത്യേകിച്ച്‌ ഹണി ആദ്യ ചിത്രത്തിനായി എന്നെ സമീപിക്കുമ്പോള്‍. കൂടാതെ നവാസിനെപോലെ കഴിവുറ്റ താരത്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു വ്യക്തിയാണ് താന്‍. ഈ പ്രൊജക്റ്റില്‍ നടക്കില്ലെങ്കിലും ഭാവിയില്‍ അതിനു അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’

സൂര്‍മയാണ് തപ്സിയുടെ പുതിയ ചിത്രം. ഹോക്കി താരം സന്ദീപ് സിങ്ങിന്റെ ജീവിതം പറയുന്ന ഈ ചിത്രം. ജൂലൈ 13 നു റിലീസ് ചെയ്യും.

read also: പ്രണയം വെളിപ്പെടുത്തിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് തെന്നിന്ത്യന്‍ താര സുന്ദരി തപ്സി

 

Share
Leave a Comment