GeneralMollywoodNEWS

സിനിമയിലെ ലൈംഗികത; നടി സീമ പറയുന്നതിങ്ങനെ

ഒരു കാലത്ത് മലയാള സിനിമയില്‍ സെക്സിന്റെ അടയാളപ്പെടുത്തല്‍ വളരെ കൂടുതലായി സംവിധായകര്‍ ഉപയോഗിച്ചിരുന്നു. സിനിമയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി അതീവ ഗ്ലാമറസ് ശൈലിയിലുള്ള പരസ്യ പ്രചരണമായിരുന്നു പലരും ഉപയോഗിച്ചിരുന്നത്. അവളുടെ രാവുകള്‍ എന്ന സിനിമയില്‍ ഒരു വേശ്യ സ്ത്രീയുടെ കഥാപാത്രം മടിയില്ലാതെ അഭിനയിച്ച അന്നത്തെ കാലത്തെ ഗ്ലാമര്‍ പരിവേഷമുള്ള നായികയായിരുന്നു നടി സീമ.

അശ്ലീലം പ്രചരിപ്പിച്ച് പരസ്യം ചെയ്യുമ്പോള്‍ ഒരു നല്ല സിനിമയുടെ ശക്തി ചോര്‍ന്നു പോകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം.
നല്ല ഒരു കഥയുണ്ടേല്‍ അങ്ങനെ സംഭവിക്കില്ല. കേരളത്തിലെ ആളുകള്‍ സെക്സിന്റെ അംശം നോക്കി സിനിമയ്ക്ക് കയറുമെന്നു കരുതുന്നില്ല. അത്രയും വിഡ്ഢിത്തം കാണിക്കില്ല അവര്‍, സീമ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button