ബോളിവുഡ് താരം രൺബീര്‍ കപൂര്‍ നടി ആലിയയുമായുള്ള തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ ബന്ധത്തില്‍ താന്‍ വളരെയധികം സന്തോഷവാനായിരിക്കുന്നുവെന്നും നടന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ പാപ്പരാസികളുടെ ഇപ്പോഴത്തെ ചര്‍ച്ച രൺബീറിന്റെ മുന്‍ കാമുകി കത്രീനയെ കുറിച്ചാണ്.
കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രമില്‍ കത്രീന പോസ്റ്റ് ചെയ്ത ചില വാചകങ്ങളാണ് അതിനു കാരണം. ‘അത് വിശ്വസിക്കണമെങ്കിൽ ഞാനത് കാണണം, കണ്ടതിന് ശേഷം വിശ്വസിക്കും.’. ഇങ്ങനെയാണ് നടിയുടെ സ്റ്റാറ്റസ്. ഈ കുറിപ്പിന് പിന്നിൽ രൺബീർ ആണെന്നാണ് ആരാധകർ അടക്കം പറയുന്നത്. രൺബീറും കത്രീനയും ദീർഘനാളുകളായി പ്രണയത്തിലായിരുന്നു. നടന് സല്‍മാനുമായി പിരിഞ്ഞ ശേഷമായിരുന്നു കത്രീന രൺബീറുമായി അടുപ്പത്തിലായത്. വിവാഹം വരെ എത്തിനിന്ന പ്രണയബന്ധത്തിൽ നിന്നും പിന്നീട് ഇവർ വേര്‍പിരിയുകയായിരുന്നു. അവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമെന്താണെന്നു ഇത് വരെയും വ്യക്തമല്ല. കത്രീനയുമായി അകന്ന ശേഷമാണ് രൺബീർ കപൂർ ആലിയയുമായി സൗഹൃദത്തിലാകുന്നത്. രൺബീര്‍ പുതിയ ബന്ധങ്ങളില്‍ ചേക്കേറിയപ്പോഴും കത്രീന പ്രണയബന്ധങ്ങളിൽ നിന്നെല്ലാം മാറിനിൽക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മുന്‍ കാമുകന്റെ പുതിയ ബന്ധത്തില്‍ താരം നിരാശയില്‍ ആണെന്നാണ് ബോളിവുഡ് പാപ്പരാസികളുടെ അഭിപ്രായം.
Post Your Comments