
നിപ്പ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ ആരാധകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം റസില്‍ ഭാസ്കറാണ് നിപ പനി ബാധിച്ച് കഴിഞ്ഞ ദിവസം അന്തരിച്ചത്. കോട്ടൂര്‍ പൂനത്ത് നെല്ലിയുള്ളതില്‍ വീട്ടില്‍ ഭാസ്കരന് നായരുടെ മകനാണ് റസില്‍.
ബാലുശേരിയിൽ വൃദ്ധസദനത്തിലെ അവർക്കൊപ്പമായിരുന്നു റസിലും കൂട്ടരും കഴിഞ്ഞ മോഹൻലാലിന്റെ പിറന്നാൾ ആഘോഷിച്ചത്. തന്റെ ജീവനായ താരത്തെകുറിച്ചായിരുന്നു മരിക്കുന്നതിന് തൊട്ടുമുമ്പും റസിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ.
Post Your Comments