അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എൽ രാഹുലിന്റെ പ്രണയത്തെക്കുറിച്ച് സോഷ്യൽ മീഡിയ ധാരാളം ചർച്ച ചെയ്തിരുന്നു. ബോളിവുഡ് സുന്ദരി നിധി അഗര്‍വാളും രാഹുലും മുംബെെയിലെ ഭക്ഷണശാലയില്‍ ഒരുമിച്ചെത്തിയതിന്റെ ചിത്രങ്ങൾ വൈറലായതോടെ രാഹുലും നിധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
ഒടുവിൽ ആരാധകർക്കായുള്ള ഉത്തരവുമായി രാഹുലെത്തി. താനും നിധിയും സുഹൃത്തക്കള്‍ മാത്രമാണെന്നും ഏറെ നാളായി പരസ്പരം അറിയാവുന്നവരാണെന്നുമാണ് രാഹുല്‍ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ വധുവാകാന്‍ പോകുന്നയാളെ രാജകുമാരിയെ പോലെ നോക്കുമെന്നും ഇതുവരെ പ്രണയമൊന്നും ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.
ഒരു ആണിനും പെണ്ണിനും സുഹൃത്തുക്കള്‍ ആയിരിക്കാന്‍ സാധിക്കില്ലേ. താനും നിധിയും ഒരേ നഗരത്തില്‍ നിന്നുള്ളവരാണ്. ബംഗളൂരുവില്‍ നിന്ന് ഇതുപോലെ സൗഹൃദമുള്ള മൂന്നോ നാലോ പേർ മുംബൈയിലും ഉണ്ട്. നിധി അവരുടേതായ ഇടങ്ങളിൽ ശോഭിക്കട്ടെ എന്നും രാഹുൽ ആശംസിച്ചു.
Post Your Comments