നടന്‍ വിശാലിന്റെ വിവാഹമാണ് കോളിവുഡിലെ ചര്‍ച്ച. നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയുമായി വിശാല്‍ പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വരലക്ഷ്മിയുമായി വിശാല്‍ പിരിഞ്ഞെന്നും നടി ആന്‍ഡ്രിയയുമായി താരം വിവാഹിതനാകുന്നുവെന്നും ഗോസിപ്പ്. ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വിശാലിന്റെ വിവാഹത്തെ കുറിച്ച് പ്രതികരിക്കുകയാണ് നടി ശ്രിയ. വിശാലിന്റെ സഹോദരനും സംവിധായകനുമായ വിക്രം കൃഷ്ണയുടെ ഭാര്യയാണ് ശ്രിയ.”ഇന്നത്തെ കാലത്ത് വിവാഹം എപ്പോള്‍ കഴിക്കണം എന്ന് ആരെയും ഉപദേശിക്കേണ്ട ആവശ്യമില്ല. എല്ലാവര്‍ക്കും കൃത്യമായ അഭിപ്രായമുണ്ട്. ഞങ്ങളുടെ അച്ഛനും അമ്മയ്ക്കും വിശാല്‍ വിവാഹം കഴിച്ചു കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്. എനിക്കും ആഗ്രഹമുണ്ട്. വിവാഹം കുട്ടിക്കളിയല്ല. ഇന്നത്തെ കാലത്ത് നമുക്ക് ചുറ്റും ഒരുപാട് വിവാഹമോചനങ്ങള്‍ നടക്കുന്നുണ്ട്. അത് സിനിമക്കാരുടെ ജീവിതത്തിലും അതെ. അതുകൊണ്ട് വിശാല്‍ കൃത്യമായ തീരുമാനം എടുക്കുമെന്നാണ് എനിക്ക് തോന്നുന്നത്.” താരം വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു.
read also : ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും; വിമര്‍ശനവുമായി നടി നമിത
Post Your Comments