മലയാളത്തിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് നമിത. സിനിമാ രംഗത്തെ വിവാദങ്ങളെക്കുറിച്ചും വനിതാ കൂട്ടായ്മയെക്കുറിച്ചും നടി തുറന്നു പറയുന്നു. സിനിമയ്ക്ക് പുറത്തുള്ള വിവാദങ്ങളിലൊന്നും താന്‍ ശ്രദ്ധിക്കാറില്ല. സാമൂഹിക മാധ്യമങ്ങളില്‍ സജീവമല്ലാത്തതും അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നതും വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനാണെന്നും ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നമിത വ്യക്തമാക്കുന്നു.
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ താരം അംഗമല്ല. അതിന്റെ കാരണത്തെക്കുറിച്ച് നടിയുടെ വാക്കുകള്‍ ഇങ്ങനെ … ”അതിലൊന്നും ഞാനില്ല, പക്ഷേ ശരിയാണെന്ന് തോന്നിയാല്‍ യോജിക്കും. സിനിമയില്‍ സുഹൃത്തുക്കള്‍ കുറവാണ്. കഴിവുണ്ടെങ്കില്‍ അവസരങ്ങള്‍ വരും. ആളുകള്‍ക്ക് ഇഷ്ടമാകും. ഇല്ലെങ്കില്‍ ഇല്ല. അത്ര തന്നെ. ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്ബോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും. അത് സകല നന്‍മകളേയും നശിപ്പിക്കും”.
ഒപ്പം അഭിനയിക്കുന്നവരില്‍ ഏറ്റവും കംഫര്‍ട്ടബിളായ നടനാണ് ദിലീപെന്നും താരം പറയുന്നു. നല്ല സിനിമകള്‍ വന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചുവെന്നും നമിത കൂട്ടിച്ചേര്‍ത്തു. സൌണ്ട് തോമ, ചന്ദ്രേട്ടന്‍ എവിടയാ, കമ്മാരസംഭവം എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ദിലീപ് നായകമായ പ്രൊഫസര്‍ ഡിങ്കനിലും നമിതയാണ് നായിക.
Post Your Comments