CinemaKollywoodWOODs

ഗുരുദക്ഷിണയായി അയാള്‍ ആവശ്യപ്പെട്ടത് എന്റെ ശരീരമായിരുന്നു; സംവിധായകനും നിര്‍മ്മാതാവിനുമെതിരെ നടി കസ്തൂരി

സിനിമാ ലോകത്തെ ചൂഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി നിരവധി നടിമാര്‍ രംഗത്തെത്തിയിരുന്നു. സിനിമയിലെ കാസ്റ്റിംഗ് കൌചിനെതിരെ തെന്നിന്ത്യന്‍ നടി ശ്രീ റഡ്ഡി നടുറോഡില്‍ അര്‍ദ്ധനഗ്നയായി പ്രതിഷേധിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ തന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി കസ്തൂരി.

കരിയറിന്റെ തുടക്ക കാലത്ത് തന്റെ ശരീരം ഗുരുദക്ഷിണയായി ചോദിച്ച സംവിധായകനെയും മോഹന വാഗ്ദാനങ്ങള്‍ നല്‍കി തന്നെ ഹോട്ടല്‍ മുറിയിലേയ്ക്ക് ക്ഷണിച്ച നിര്‍മ്മാതാവിനേയും കുറിച്ചാണ് കസ്തൂരിയുടെ വെളിപ്പെടുത്തല്‍. ‘ഗുരുദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടാണ് ആ സംവിധായകന്‍ തന്നെ സമീപിച്ചത്. എന്നാല്‍ ആദ്യ സമയത്ത് അയാളുടെ ഉദ്ദേശ്യം മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ ഗുഢോദ്ദേശ്യം മനസ്സിലായപ്പോള്‍ അയാള്‍ക്ക് ചുട്ട മറുപടി കൊടുത്തു’ കസ്തൂരി പറയുന്നു. അതില്‍ പിന്നീട് ആ സംവിധായകന്‍ തന്നോട് സംസാരിച്ചിട്ടേയില്ലയെന്നും കസ്തൂരി കൂട്ടിച്ചേര്‍ത്തു.ബന്ധപ്പെട്ട ചിത്രംസമാനമായ രീതിയില്‍ മറ്റൊരു ദുരനുഭവവും ഉണ്ടായത് മുത്തച്ഛന്റെ പ്രായമുള്ള നിര്‍മ്മാതാവിന്റെ അടുത്തു നിന്നുമാണ്. ഒരുപാട് മോഹനവാഗ്ദാനങ്ങള്‍ നല്‍കി ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയും കിടക്കപങ്കിടാന്‍ ആവശ്യപ്പെടുകയും ചെയ്ത അയാളുടെ പ്രവൃത്തി ഞെട്ടിച്ചുവെന്ന് കസ്തൂരി പറയുന്നു. എന്നാല്‍ അയാളുടെ പ്രായത്തെയോര്‍ത്ത് കൂടുതലൊന്നും പറയാന്‍ കഴിഞ്ഞില്ലെന്നും സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിര്‍മ്മാതാക്കളുമാണ് സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരി പറയുന്നു.ബന്ധപ്പെട്ട ചിത്രം

shortlink

Related Articles

Post Your Comments


Back to top button