മലയാള സിനിമയിൽ എല്ലാ രംഗത്തും സജീവമായി പ്രവർത്തിച്ച ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. താരത്തിന്റെ ചിത്രങ്ങളൊക്കെ മലയാളികൾ വളരെ കൗതുകത്തോടെയാണ് നോക്കി കണ്ടത്. എന്നാൽ ഇപ്പോൾ സിനിമകളെ ഗൗരവമായി കണ്ടുതുടങ്ങിയിരിക്കുകയാണ് താരം. മലയാള സിനിമ ലോകത്തേക്കുള്ള പ്രവേശനത്തിന് പിന്നിൽ ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടോ സംവിധായകനാകാനുള്ള മോഹം കൊണ്ടോ അല്ല താന്‍ സിനിമക്കാരനായതെന്നും പേരിനും പ്രശസ്തിക്കും വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. നാലുപേരറിയുന്ന നിലയിലേക്കു തനിക്ക് എത്താനായത് ആ ശ്രമത്തിന്റെ ഫലമാണെന്നും പുതിയ ചിത്രമായ ഉരുക്ക് സതീശന്റെ പ്രചരണാര്‍ഥം എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അഭിനയിക്കാൻ ആർക്കും സാധിക്കും എന്നാൽ ബുദ്ധിയുള്ളവരുടെ കലയാണ് സംവിധാനം. അതുകൊണ്ടുതന്നെ അഭിനയത്തേക്കാൾ താൽപര്യം സംവിധാനത്തോടാണെന്നും അദ്ദേഹം വ്യക്തമാക്കി. സന്തോഷ് പണ്ഡിറ്റ് ഇരട്ട വേഷത്തിലെത്തുന്ന ഉരുക്കു സതീശന്‍ ജൂണ്‍ ഒന്നിന് റിലീസ് ചെയ്യും. ശ്രീകൃഷ്ണാ ഫിലിംസിന്റെ ബാനറില്‍ പണ്ഡിറ്റിന്റെ ഏഴാമത്തെ ചിത്രമാണ് ഉരുക്ക് സതീശന്‍.
Post Your Comments