
കൊല്ലം: ദളിതനായതിനാല്‍ ചിലയിടങ്ങളില്‍നിന്നും താന്‍ തഴയപ്പെടുന്നുവെന്ന് കലാഭവന്‍മണിയുടെ സഹോദരനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍. അഭിനയിച്ചു കൊണ്ടിരിക്കുന്ന പുതിയ സിനിമയില്‍നിന്നും പ്രമുഖ നടനും നടിയും പിന്മാറിയത് ഈ കാരണത്താലാണെന്നും അദ്ദേഹം പറഞ്ഞു.
വിശ്വദീപം നാടന്‍ കലാസമിതിയുടെ ‘നാട്ടുമൊഴി’ എന്ന പേരില്‍ പുറത്തിറക്കിയ നാടന്‍ പാട്ടുകള്‍ ഉള്‍ക്കൊള്ളുന്ന സിഡിയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു രാമകൃഷ്ണന്‍.
Post Your Comments