സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് രസതന്ത്രം. ആ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയ നടിയാണ് മുത്തുമണി. സ്വാഭാവികമായ അഭിനയമികവിലൂടെ തന്റെ വേഷങ്ങള്‍ മനോഹരമാക്കുന്ന ഈ നടി തന്റെ ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ സംവിധായകന് മുന്നില്‍ വച്ചത് വിചിത്രമായ ഒരു ആവശ്യമാണ്. അതിനെക്കുറിച്ച് ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ മുത്തുമണി വെളിപ്പെടുത്തുന്നു.രസതന്ത്രത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കപ്പെടുമുമ്പേ സംവിധായകന് സത്യന് അന്തിക്കാടിനോട് പറഞ്ഞ ഡിമാന്റ് ആണ് മുത്തുമണി വെളിപ്പെടുത്തിയത്. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ നിയമ വിദ്യാര്‍ഥി ആയിരുന്ന സമയത്താണ് രസതന്ത്രത്തിലേയ്ക്കുള്ള അവസരം കിട്ടുന്നത്. എന്നാല്‍ കോളേജില്‍ അറ്റന്‍ഡന്‍സ് വളരെ കര്‍ശനമായതിനാല്‍ ക്ലാസ് കട്ട് ചെയ്യലൊന്നും നടക്കില്ല. അതുകൊണ്ട് തന്നെ സാര്‍ വിളിച്ചപ്പോള്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട് പക്ഷേ ഞാന്‍ ശനിയും ഞായറും മാത്രമേ അഭിനയിക്കാന്‍ വരുള്ളൂ എന്ന ഡിമാന്റ് താന്‍ ആദ്യം മുന്നോട്ട് വച്ചുവെന്ന് താരം പറയുന്നു. സീനിയേഴ്സ് ആയിട്ടുള്ള കുറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട് അവരുടെ കൂടെ ഒക്കെ മുത്തുമണിക്ക് കോമ്ബിനേഷന്‍ സീനുകള്‍ ഉണ്ട് എന്ന് സത്യന് സര് പറഞ്ഞപ്പോഴും ആ ഡിമാന്റ് താന്‍ മാറ്റിയിരുന്നില്ലെന്നും ശനിയും ഞായറും ആണേല്‍ അഭിനയിക്കാമെന്നു പറയുകയും ചെയ്തതായി മുത്തുമണി പറയുന്നു.
”ക്ലാസ് കട്ട് ചെയ്യാതെയാണ് ഞാന്‍ രസതന്ത്രത്തില്‍ അഭിനയിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും സത്യന് സാറിനാണ്. സെറ്റിലൊക്കെ ചെല്ലുമ്പോള്‍ തമാശയായി സാര്‍ പറയാറുണ്ട് ബാക്കി ഉള്ളവരൊക്കെ വരും മുത്തുമണിയുടെ ഡേറ്റ് കിട്ടാനാണ് പാട് എന്നൊക്കെ” താരം പറയുന്നു
Post Your Comments