ഞങ്ങളുടെ സിനിമ കഴിഞ്ഞപ്പോഴേക്കും അതില്‍ അഭിനയിച്ചവര്‍ വിവാഹം ചെയ്തു; വെളിപ്പെടുത്തലുമായി ലാല്‍

വലിയ ക്യാന്‍വാസില്‍ ഒരുക്കിയ സിദ്ധിഖ് ലാല്‍ ടീമിന്റെ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാല്‍ നായകനായ ‘വിയറ്റ്നാം കോളനി’. മണി സുചിത്ര കലാ സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഒരു ഗോഡൌണായിരുന്നു, അതിനുള്ളിലാണ് വിയറ്റ്നാം കോളനിയുടെ സെറ്റിട്ടത്, മണി സുചിത്രയ്ക്ക്  ആര്‍ട്ട് സംവിധായകനുള്ള മികച്ച സംസ്ഥാന പുരസ്കാരവും ആ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.

ഒട്ടേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഒന്നിപ്പിച്ചു കൊണ്ടുള്ള സിനിമയുടെ ചിത്രീകരണം വളരെ രസകരമായിരുന്നുവെന്ന് ലാല്‍ പങ്കുവെച്ചു.

ഒരു കുടുംബം പോലെയായിരുന്നു ആ സെറ്റിലുള്ളവര്‍ കഴിഞ്ഞിരുന്നത്. എന്നും ഒന്നിച്ച് കാണുകയും കാര്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്ത അവര്‍ക്ക് ഇടയില്‍ വലിയ ഒരു സൗഹൃദം തന്നെയുണ്ടായിരുന്നു. ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോഴേക്കും പല പ്രണയങ്ങളും പൂവിട്ടു. ചിലര്‍ കല്യാണം കഴിച്ചു, ഒന്ന് രണ്ടു വിവാഹ മോചനങ്ങളും നടന്നു.

അമൃത ടിവിയിലെ ‘ലാല്‍ സലാം’ ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു പഴയ ‘വിയറ്റ്നാം കോളനി കഥ’ ലാല്‍ വിവരിച്ചത്.

Share
Leave a Comment