
ബോളിവുഡില്‍ വീണ്ടും സിനിമാ വിവാദം. സൂപ്പര്‍ താരം സല്മാന് നിര്‍മ്മിക്കുന്ന ലവ് രാത്രി എന്ന ചിത്രത്തിനെതിരെ വിമര്‍ശനവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്. സല്മാന് ഖാനെ അടിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ആഗ്രയിലെ ഹിന്ദു ഹി ആഗെയുടെ നേതാവും വിഎച്ച്പി പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ സഹായിയുമായ ഗോവിന്ദ് പരേഷാര്‍. ആർക്കും സൽമാനെ അടിക്കാം. അവർക്ക് അഞ്ച് ലക്ഷം രൂപ നൽകും. സിനിമയുടെ സെറ്റ് അടിച്ചുതകർക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്നും ഗോവിന്ദ് പരേഷാര്‍ പ്രഖ്യാപിച്ചു.
നവരാത്രിയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയാണ് ലവ് രാത്രി. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവാണ് സല്മാന്. നവരാത്രിയെ അപമാനിക്കുന്നതാണ് ലവ് രാത്രി എന്ന പേരെന്ന് ചൂണ്ടിക്കാട്ടി വിഎച്ച്പിയും ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പി ക്കാന്‍ സമ്മതിക്കില്ലെന്നും വിഎച്ച്പി കഴിഞ്ഞ ദിവസം വ്യക്തമാക്കി യിരുന്നു.
നവരാത്രി ആഘോഷം നടക്കുന്ന ഒക്ടോബര്‍ അഞ്ചിനു റിലീസ് ചെയ്യുന്ന ഈ ചിത്രത്തിലെ നായകന് സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ്. അഭിരാജ് മിനവാലയാണ് ചിത്രത്തിന്റെ സംവിധായകന്.
read also: ബോളിവുഡിലെ വിവാദ നായകന് 308 കാമുകിമാര്‍; മയക്കു മരുന്നിനടിമയായ നടനെ നടിമാര്‍ക്ക് ഭയം
Post Your Comments