
കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഗീത. ഒരുകാലത്ത് നിരവധി കുടുംബ ചിത്രങ്ങളില്‍ അഭിനയിച്ച ഗീത ഹരിഹരന്-എംടി തുടങ്ങിയവരുടെ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. മമ്മൂട്ടിയുടെ നായികയായി വാത്സല്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച ഗീത മമ്മൂട്ടിയുമൊത്തുള്ള അഭിനയ നിമിഷങ്ങളെക്കുറിച്ച് ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍ വേദിയില്‍ പങ്കുവെച്ചു.
“പഴയ മമ്മൂട്ടി എന്നാല്‍ വളരെ ഗൗരവക്കരാനാണ്. ഒരു മാസ് സ്റ്റൈലില്‍ ആണ് സെറ്റിലേക്ക് വരിക, എല്ലാര്ക്കും പേടിയായിരുന്നു അദ്ദേഹത്തെ, ഇപ്പോള്‍ ഭയങ്കര ജോളി ടൈപ്പാണെന്ന് കേള്‍ക്കുന്നു. ഭാവം മാറുന്നതിനെക്കുറിച്ച് പറയാന്‍ കഴിയില്ലഅദ്ദേഹം ചിലപ്പോള്‍ ഗുഡ് മോണിങ് പറയും. അദ്ദേഹത്തിന് എപ്പോഴാണ് ദേഷ്യം വരുന്നതെന്ന് പറയാന്‍ കഴിയില്ല. നല്ല ആര്‍ടിസ്റ്റും സുന്ദരനായ വ്യക്തിയുമാണ്” അദ്ദേഹമെന്നും ഗീത കൂട്ടിച്ചേര്‍ത്തു.
Post Your Comments