സിനിമ സംവിധായകന് സംഗീതമറിയണോ? ഇതൊരു മികച്ച ചോദ്യമാണ്. കാരണം തന്റെ സിനിമയുടെ ഓരോ സീനിലും ഏതു തരം ശബ്ദം യോജിക്കുമെന്നു സംവിധായകന് ഒരു ബോധം ഉണ്ടാകുന്നത് നല്ലതാണ്. അത് ചിത്രത്തിന് മികവേറ്റും. എന്നാല്‍ പ്രമുഖ തെന്നിന്ത്യന്‍ സംഗീത സംവിധായകന് ഇളയ രാജയുടെ അഭിപ്രായം ഇതല്ല. ഒരു സംവിധായകന് തനിക്ക് പറയാനുള്ള കഥയിലും കഥാപാത്രങ്ങളിലുമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഒരിക്കല്‍ സംവിധായകന് സുഭാഷ് ഘായ്യുടെ അഭ്യര്‍ഥന പ്രകാരം ചില സിനിമാപ്രവര്‍ത്തകരോട് താന്‍ ഈ വിഷയം സംസാരിച്ചിട്ടുണ്ടെന്നും അപ്പോഴും ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞിട്ടുള്ളതെന്നും ഒരു മാധ്യമത്തിനു നല്കിയ പ്രത്യേക അഭിമുഖത്തില്‍ ഇളയരാജ പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”സംഗീതസംവിധാനവും ചലച്ചിത്ര സംവിധാനവും തമ്മില്‍ ബന്ധമുള്ളതായി തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് എന്റെ ആദ്യചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ കഥാപാത്രം നെല്ല് കുത്തുകയാണ്. മനസ്സില്‍ ആ കഥാപാത്രത്തെ കണ്ടാണ് ആ പാട്ട് ഒരുക്കിയത്. നെല്ലുകുത്തലിന്റെ ശബ്ദമാണ് ആ പാട്ടിന്റെ ബീറ്റായി ഉപയോഗിച്ചത്. ഒന്നാലോചിച്ചാല്‍ ഇത്തരം ശ്രദ്ധകളല്ലേ സിനിമാ സംവിധാനത്തിലും വേണ്ടത്?”
പുതിയ സിനിമകളില്‍ പഴയകാലത്തെപോലെ ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല. കൂടാതെ പാട്ടുകളുടെ എന്നാവും കുറയുന്നുണ്ട്. അതിനെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെ… പുതിയകാല സിനിമകളില്‍ പാട്ടുകളുടെ എണ്ണം കുറയുന്നതിനെ ഒരു ട്രെന്റ് എന്നൊന്നും വിളിക്കേണ്ടതില്ല. അതിന്റെ സൃഷ്ടാക്കള്‍ക്ക് പാട്ടുകള്‍ അത്ര ആവശ്യമാണെന്ന് തോന്നുന്നുണ്ടാവില്ല”.
Post Your Comments