CinemaGeneralMollywoodNEWSWOODs

10 ദിവസം ലൊക്കേഷനിലെ ശവപ്പെട്ടിയിൽ കിടന്നു; നടന്‍ പറയുന്നു

സിനിമ പരീക്ഷണങ്ങളുടെ ഒരിടമാണ്. മികച്ച വേഷത്തില്‍ രണ്ടാം വരവ് ആഘോഷിക്കുകയാണ് നടന്‍ കൈനകരി തങ്കരാജ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘ഈ മ യൗ’ എന്ന സിനിമയിലെ വാവച്ചന്‍ മേസ്തിരിയെ പ്രേക്ഷകര്‍ പെട്ടന്ന് മറക്കില്ല. മലയാള സിനിമയില്‍ ഏറ്റവും ദൈർഘ്യമേറിയ മൃതദേഹ വേഷം അഭിനയിച്ചിരിക്കുകയാണ് തങ്കരാജ്.

ഈ ചിത്രത്തിലെ ‘മരണ അഭിനയ’ത്തിനായി 10 ദിവസം ലൊക്കേഷനിലെ ശവപ്പെട്ടിയിൽ കിടന്നുവെന്ന് നടന്‍ പറയുന്നു. അഭിനയിക്കാൻ ഏറ്റവും ബുദ്ധിമുട്ട് മരണം തന്നെയെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു. നാടക പ്രവര്‍ത്തകനായിരുന്നു തങ്കരാജ്. അണ്ണന്‍തമ്പിയെന്ന ചിത്രത്തിലൂടെയാണ് തങ്കരാജ് സിനിമയില്‍ സജീവമായത്. ‘ആമേനി’ൽ കലാഭവൻ മണിയുടെ അനിയനായും വേഷമിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button