CinemaGeneralMollywoodNEWS

മോഹന്‍ലാലിന്‍റെ ദുരന്ത ചിത്രം; ക്ഷമ ചോദിച്ച് സംവിധായകന്‍

മലയാളത്തിലെ പകരം വയ്ക്കാനില്ലാത്ത സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍ എങ്കിലും അദ്ദേഹത്തിന്‍റെ കരിയറില്‍ വന്‍നഷ്ടം വരുത്തിവെച്ച സിനിമകളും ഉണ്ടായിണ്ട്. അവയില്‍ ഒന്നാണ് വലിയ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച കാസനോവ. പൂര്‍ണ്ണമായും വിദേശ രാജ്യങ്ങളില്‍ ചിത്രീകരിച്ച കാസനവോ മോഹന്‍ലാലിന്‍റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഈ സിനിമ തിയേറ്ററില്‍ പോയി കണ്ട പ്രേക്ഷരോട് ക്ഷമ ചോദിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ്.

കാസനോവയില്‍ ഏറ്റ പരാജയം മുംബൈ പോലീസിലൂടെയും ഹൗ ഓള്‍ഡ് ആര്‍ യുവിവിലൂടെയും പരിഹരിച്ചു എന്നാണ് വിശ്വസിക്കുന്നത്. സിനിമയുടെ നിര്‍മാതാവ് നല്ല ആത്മവിശ്വാസമുള്ള സാമ്പത്തിക ഭദ്രതയുള്ള ഒരാളായത് കൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. സിനിമ കാണാന്‍ ടിക്കറ്റെടുത്ത് തിയേറ്ററില്‍ പോയവരോട് ക്ഷമ ചോദിക്കുന്നു. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. 2012-ല്‍ പുറത്തിറങ്ങിയ കാസനോവയുടെ തിരക്കഥ ഇരട്ട രചയിതാക്കളായ ബോബി- സഞ്ജയ്‌ ടീമിന്‍റെതായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button