മലയാള സിനിമയിലെ മാറ്റിനിര്ത്താനാകത്ത താരമായി വളര്‍ന്നിരിക്കുകയാണ് മുത്തുമണി. ജോയ് മാത്യൂ രചന നിര്‍വഹിച്ച അങ്കിള്‍ എന്ന സിനിമയിലൂടെ തന് കരുത്തുറ്റ നടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മുത്തുമണി. സത്യന് അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലൂടെ തുടക്കം കുറിച്ച മുത്തുമണി താന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ്
തന്റെ പഠന സമയത്താണ് രസതന്ത്രം എന്ന സിനിമയിലേക്ക് വിളി വരുന്നത്, അത് കൊണ്ട് ക്ലാസ് ഒഴിവാക്കാനാകില്ലെന്നും ശനിയും ഞായറും മാത്രമാണെങ്കില്‍ ഷൂട്ടിനു വരാമെന്നും സത്യന് അന്തിക്കാടിനോട് മുത്തുമണി പറയുകയുണ്ടായി, സീനിയര്‍ താരങ്ങള്‍ക്കൊപ്പം ഒട്ടേറെ കോമ്പിനേഷന്‍ രംഗങ്ങള്‍ ഉണ്ടെന്നു സത്യന് സാര്‍ പറഞ്ഞിട്ടും ഞാന്‍ ക്ലാസ് കട്ട് ചെയ്യാന്‍ കഴിയില്ല എന്നവിവരം തുറന്നു പറയുകയായിരുന്നു. ഒടുവില്‍ സത്യന് സാര്‍ അതിനു സമ്മതിച്ചു, ഇപ്പോള്‍ ആലോചിക്കുമ്പോള്‍ താന്‍ എത്ര വലിയ ഡിമാന്റ് ആണ് മുന്നോട്ടു വച്ചതെന്ന് തോന്നിപ്പോകുന്നു, മുത്തുമണി വ്യക്തമാക്കുന്നു.
Post Your Comments