CinemaKollywoodTV ShowsWOODs

ശാരീരിക അക്രമങ്ങളും പരിഹാസവും; നടി ലക്ഷ്മിയുടെ ഷോയ്ക്ക് ഹൈക്കോടതി സ്‌റ്റേ

സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പറഞ്ഞു പരിഹരിച്ച് തീര്‍പ്പ്‌ കല്‍പ്പിക്കുന്ന പല റിയാലിറ്റി ഷോകളും നമ്മള്‍ കാണാറുണ്ട്. നടി ഉര്‍വശി, വിധുബാല തുടങ്ങിയവര്‍ അവതാരകരായി എത്തിയിരുന്ന കഥ ഇതുവരെ, കഥ അല്ലിതു ജീവിതം തുടങ്ങിയ ഷോകള്‍ അതിനു ഉദാഹരണം. എന്നാല്‍ ഇപ്പോള്‍ കോടതി കയറുകയാണ് നടി ലക്ഷ്മി രാമകൃഷ്ണന്‍ അവതാരകയായി എത്തുന്ന ഷോ.

സീ തമിഴ് എന്ന ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സൊല്‍വതെല്ലാം ഉണ്‍മൈ എന്ന ഷോയാണ് വിവാദത്തില്‍ ആയിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതം കച്ചവട താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും അവരെ അപമാനിക്കുന്നുവെന്നും കാണിച്ച്‌ ഷോയ്ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് വിരുദ് നഗര്‍ സ്വദേശിയായ കല്ല്യാണ സുന്ദരം. ആളുകളുടെ സ്വകാര്യത മാനിക്കാതെ എല്ലാവിധ വ്യക്തിഗത പ്രശ്‌നങ്ങളും പരസ്യമായി ചര്‍ച്ചചെയ്യുന്നുവെന്നും പരിപാടിയില്‍ പങ്കെടുക്കുന്നവരോട് ഉത്തരം പറയുന്ന വരെ ചോദ്യം ചെയ്തും, വെര്‍ബല്‍ ആയി അപമാനിച്ചുമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും ചിലസമയങ്ങളില്‍ പരിപാടിക്കിടെ ശാരീരിക അക്രമങ്ങളും സംഭവിക്കാറുണ്ടെന്നും തന്റെ പെറ്റീഷനില്‍ കല്ല്യാണ സുന്ദരം വ്യക്തമാക്കുന്നു.

 കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിനും ചാനല്‍ അധികൃതര്‍ക്കും നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മുരളീധരനും ജസ്റ്റിസ് കൃഷ്ണവല്ലിയും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. കൂടാതെ കേസ് ജൂണ്‍ 18ലേക്ക് മാറ്റിവെച്ചു. ഷോയ്ക്ക് ജൂണ്‍ 18 വരെ മദ്രാസ് ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കേസില്‍ യാതൊരു അഭിപ്രായവും പറയാന്‍ തയ്യാറല്ലെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍ അറിയിച്ചു.

READ MORE :ബോളിവുഡിലെ വിവാദ നായകന് 308 കാമുകിമാര്‍; മയക്കു മരുന്നിനടിമയായ നടനെ നടിമാര്‍ക്ക് ഭയം

shortlink

Related Articles

Post Your Comments


Back to top button