സിദ്ദിഖ് മമ്മൂട്ടി കൂട്ടുകെട്ടില്‍ 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഭാസ്കർ ദ റാസ്കൽ. മമ്മൂട്ടിയ്ക്കൊപ്പം നയൻതാര, സനൂപ് സന്തോഷ്, ബേബി അനിഘ, ജനാർദ്ദനൻ, ജെ.ഡി. ചക്രവർത്തി , ഇഷ തൽവാർ എന്നിവർ അഭിനയിച്ച ചിത്രം മികച്ച വിജയമാണ് നേടിയത്. ആന്റോ ജോസഫ് നിര്‍മ്മിച്ച ഈ ചിത്രത്തിലെ വില്ലന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ജെ.ഡി. ചക്രവർത്തിയായിരുന്നു. എന്നാല്‍ ഒരു കാലത്ത് സൂപ്പര്‍ താരമായി വിലസിയ ഈ നടന് ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ താരത്തെ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും.
ടോളിവുഡിലും ബോളിവുഡിലും വിജയ ചിത്രങ്ങളുടെ ഭാഗമായി നിന്നിരുന്ന നടനാണ് ജെ.ഡി. ചക്രവർത്തി. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതെയായ നടന് ജീവിക്കാനായി ഇവന്മാനേജ്മെന്റ് ഗ്രൂപ്പില്‍ ജോലി ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ‘ഓഫീസർ’ എന്ന സിനിമയുടെ റിലീസ് ഇവൻറ് എൻ കൺവെൻഷനിൽ വച്ച് നടന്നിരുന്നു. ആ പരിപാടി മുഴുവൻ ചെയ്തിരുന്നത് ജെ ഡി ചക്രവർത്തിയായിരുന്നു. എന്നാല്‍ ഈ പരിപാടി നടത്തുന്നത് ജെ ഡി ആണെന്ന് ആർക്കും അറിയില്ലായിരുന്നു.
ഓഫീസര്‍ എന്ന ചിത്രത്തിന്റെ ഭാഗമായി എത്തിയ നാഗാര്‍ജുന പോലും ഇത് അറിഞ്ഞിരുന്നില്ല. മുഖം പകുതി മറഞ്ഞ രീതിയിൽ വേഷം ധരിച്ചിരുന്നതിനാല്‍ ആർക്കും ജെഡിയെ തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല. പരിപാടിയുടെ അവതാരകർക്കു മാത്രമേ ഈ സത്യം അറിയുമായിരുന്നുള്ളു.
Post Your Comments