
തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ പ്രതിഷേധ സമരത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ കഴിഞ്ഞ ദിവസം രജനികാന്ത് സന്ദര്‍ശിച്ചിരുന്നു. ഈ വിഷയുമായി ബന്ധപ്പെട്ടു നേരത്തെ തന്നെ രജനീകാന്തിനെതിരെ വിമര്‍ശനം ഉയര്‍ന്നായിരുന്നു, തൂത്തുക്കുടി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രജനീകാന്തിന്റെ പ്രസംഗമാണ് വിമര്‍ശിക്കപ്പെട്ടത്.
‘പോരാട്ടം പോരാട്ടം’ എന്നു പറഞ്ഞ് നടന്നാല്‍ തമിഴ്‌നാട് ചുടുകാടാകുമെന്നും, അക്രമത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്നും രജനീകാന്ത് ആരോപിച്ചിരുന്നു പൊലീസിനെതിരെ കല്ലെറിഞ്ഞതാണ് അക്രമത്തിന് കാരണമായതെന്നും രജനീകാന്ത് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. രജനിയുടെ ഈ പ്രസ്താവനയാണ് സമരക്കാരെ ചൊടിപ്പിച്ചത്.
രജനികാന്തിന്റെ ആശുപത്രി സന്ദര്‍ശനത്തിനിടെ ചികിത്സയില്‍ കഴിയുന്ന യുവാവ് സന്തോഷ് താരത്തോട് രോഷാകുലനായി, നിങ്ങള്‍ ആരാണ് എന്നായിരുന്നു യുവാവിന്റെ ചോദ്യം. ഇത് ഞാനാണ് രജനീകാന്ത്’ എന്ന് സ്റ്റൈല്‍ മന്നന്‍ മറുപടി നല്‍കുകയും ചെയ്തു.
ഇതുവരെ തങ്ങള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്ത് വരാതെ എല്ലാം കഴിഞ്ഞ് എട്ട് ദിവസം പിന്നിടുമ്ബോള്‍ എന്തിന് വരണമെന്നാണ് സന്തോഷിന്റെ ചോദ്യം, കാലയുടെ റിലീസ് അടുത്തുവരുന്നത് കൊണ്ടാണ് രജനീകാന്തിന്റെ ഈ ആശുപത്രി സന്ദര്‍ശനമെന്നും സന്തോഷ് ആരോപിക്കുന്നു.
Post Your Comments