
മദ്യം, മയക്കുമരുന്ന്, പുകവലി തുടങ്ങിയ ചില ദുശ്ശീലങ്ങള്‍ താരങ്ങളെ വിവാദത്തിലാക്കാറുണ്ട്. പുകവലി ശീലമാക്കിയ ചില നടിമാരെ പരിചയപ്പെടാം
ശ്വേത ബസു പ്രസാദ്
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്വേത. ചന്ദ്ര നന്ദിനി എന്ന സീരിയലില്‍ ചന്ദ്രഗുപ്തയുടെ ഭാര്യ വേഷം കൈകാര്യം ചെയ്യുന്ന ശ്വേത പുകവലി ദുശ്ശീലമാക്കിയ ഒരു നടിയാണ്. വളരെകുറച്ചു മണിക്കൂറുകള്‍ മാത്രമേ സിഗരറ്റ് ഉപയോഗിക്കാതെ തനിക്ക് ഇരിക്കാന്‍ കഴിയൂവെന്ന് ശ്വേത സമ്മതിച്ചിട്ടുണ്ട്.
സുമോന ചക്രവര്‍ത്തി
ഹാസ്യ താരം സുമോനയും പുകവലി ശീലമാക്കിയ നടിമാരില്‍ ഒരാളാണ്. കപില്‍ ശര്‍മ്മ ഷോയില്‍ താരം പുകവലിക്കുന്നത് ചര്‍ച്ചയായിരുന്നു. കയ്യില്‍ എപ്പോഴും സിഗരറ്റ് പാക്കറ്റുമായാണ് സുമോന നടക്കുന്നത്.
സാറ ഖാന്‍
പൊതുപാര്‍ട്ടികളില്‍ പുകവലിയ്ക്കുന്ന സാറയുടെ ചിത്രങ്ങള്‍ വിവാദമായിരുന്നു.
കരിഷ്മ തന്ന
ഗുജറാത്തുകാരിയായ കരിഷ്മയും പുകവലി ശീലമാക്കിയ ഒരു താരമാണ്. ഇവരെ കൂടാതെ രൂപാ ഗാംഗുലി, സോനലിക ജോഷി, അചിന്റ് കൌര്‍ എന്നിവര്‍ പുകവലി ശീലമാക്കിയ ചില നടിമാരാണ്.

Post Your Comments