തമിഴ് ടെലിവിഷന്‍ ഷോയില്‍ ഏറെ ജനപ്രീതി നേടിയ പ്രോഗ്രാമുകളില്‍ ഒന്നാണ് സൊല്‍വതെല്ലാം ഉണ്മൈ. ദാമ്പത്യ തകര്‍ച്ചയില്‍ നില്‍ക്കുന്നവരെ വീണ്ടും ഒന്നിപ്പിക്കാന്‍ ശ്രമം നടത്തുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം, എന്നാല്‍ ചാനല്‍ റേറ്റിംഗിനായി പാവങ്ങളെ പാവ കളിപ്പിക്കുന്നു എന്ന ആരോപണവും ചിലരില്‍ നിന്ന് ഉയരുന്നുണ്ട്. ഷോയ്ക്കെതിരെ പരാതിയുമായി രംഗത്തുവന്നിരിക്കുകയാണ് വിരുദ് നഗര്‍ സ്വദേശിയായ കല്ല്യാണ സുന്ദരം, സാധാരണക്കാരുടെ ആവകാശങ്ങളില്‍ നുഴഞ്ഞു കയറുന്ന പരിപാടി സമൂഹത്തിനു തെറ്റായ സന്ദേശമാണ് പകര്‍ന്നു നല്‍കുന്നതെന്നും കല്ല്യാണ സുന്ദരം ആരോപിക്കുന്നു. പ്രോഗ്രാമിന് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസ് ജൂണ്‍ 18-ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
Post Your Comments