അയാള്‍ എന്നെ ചതിക്കുകയായിരുന്നു ചെകുത്താനാണയാള്‍. തന്റെ ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം ബിഗ് ബോസ് മത്സരാര്‍ഥിയായ സോഫിയ ഹയാത്ത് വെളിപ്പെടുത്തിയതാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു റോമാനിയന്‍ ഇന്റീരിയര്‍ ഡിസൈനറായ വ്ലാഡ് സ്റ്റാനെസ്കുവിനെ സോഫിയ വിവാഹം കഴിയ്ക്കുന്നത്. ഞാന്‍ മൂകയായി ഇരിക്കുന്നില്ല , അത് കഴിഞ്ഞു എന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചാണ് സോഫിയ വിവാഹ ബന്ധം പിരിയുന്ന കാര്യം ലോകത്തെ അറിയിച്ചത്.
ഇതിനു പിന്നാലെ വലിയൊരു കുറിപ്പും ഇവര്‍ പങ്കുവയ്ച്ചിരുന്നു. നിങ്ങള്‍ എന്നെ ചതിച്ചു. എന്നെ സ്നേഹിക്കുന്നുവെന്ന് കള്ളം പറഞ്ഞു. സോഫിയ താന്‍ അയാളെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും തന്നോടൊപ്പം സമയം പങ്കിട്ട കാര്യങ്ങള്‍ വരെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ബൈബിളിലെ വാക്യം ഉദ്ധരിച്ചു കൊണ്ടാണ് സോഫിയ വേര്‍പിരിയുന്ന കാര്യം ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വയ്ച്ചത്.
സോഫിയയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്
Post Your Comments