
എറണാകുളം ജനറല്‍ ആശുപത്രിയിലെ പ്രതിവാര സാന്ത്വന സംഗീത പരിപാടിയായ ആര്‍ട്സ് ആന്‍ഡ് മെഡിസസിനില്‍ വ്യത്യസ്ത ജീവിതമേഖലകളിലുള്ള നാലു ഗായകര്‍ ശ്രോതാക്കള്‍ക്ക് വേറിട്ട ഗാനങ്ങളുടെ പുതിയ അനുഭവം പകര്‍ന്നു നല്‍കി. കാസിനോ എയര്‍ കാറ്ററേഴ്സ് എന്നിവ സംയുക്തമായി അവതരിപ്പിച്ചു വരുന്ന സംഗീത സാന്ത്വന പരിപാടിയുടെ 222-ാം ലക്കമായിരുന്നു ബുധനാഴ്ച അരങ്ങേറിയത്.
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം പാടി കൊണ്ടായിരുന്നു വേറിട്ട സംഗീത പരിപാടിയുടെ തുടക്കം. പൂന്തേനരുവീ, ആടിവാ കാറ്റേ, രാജഹംസമേ, കദളീ പൊന്‍ കദളീ. തുടങ്ങിയ ഗാനങ്ങളും സാന്ത്വന സംഗീതത്തിനു മിഴിവേകി. പോലീസ് ഉദ്യോഗസ്ഥനായ ആനന്ദ് രാജാണ് ആദ്യ ഗാനം ആലപിച്ചത്.കേരള വാട്ടര്‍ അതോറിറ്റിയില്‍ ജോലി ചെയ്യുന്ന പ്രദീപ്.കെ. വ്യവസായിയായ ശൈലേന്ദ്രന്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.
Post Your Comments