ബോളിവുഡിലെ വിവാദനായികയാണ് രേഖ. വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധം മുതല്‍ അമിതാഭ് ബച്ചനുമായുള്ള പ്രണയം വരെയുള്ള വിവാദങ്ങളില്‍ നിറഞ്ഞു നിന്ന നടി ‘രേഖ: അണ് ടോള്‍ഡ് സ്റ്റോറി’ എന്ന ആത്മകഥയിലൂടെ തന്റെ ജീവിതത്തിലെ ചില പ്രധാന വിവാദങ്ങള്‍ തുറന്നു പറയുന്നുണ്ട്. വിവാഹ പൂര്‍വ്വ ലൈംഗികബന്ധം പാപമല്ലെന്നും ശാരീരികമായി അടുത്തിടപഴകാതെ ഒരു പുരുഷനെ അടുത്തറിയാനാവില്ലെന്നും തുറന്നു പറഞ്ഞതിലൂടെ വിമര്‍ശനത്തിനു ഇരയായ നടി തന്റെ ആദ്യ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ ചില സംഭവങ്ങള്‍ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്.
രേഖയുടെ ആദ്യ ചിത്രം അന്ജാന സഫര്‍ ആയിരുന്നു. രാജ നവാതെയാണ് സംവിധാനം ചെയ്തത്. ചിത്രത്തിലെ ഒരു പ്രണയ രംഗ ചിത്രീകരണത്തിനിടയില്‍ ബിസ്വജീത് ചാറ്റര്‍ജി തന്നെ ബലമായി ചുംബിച്ചെന്നു രേഖ വെളിപ്പെടുത്തി. അതിനു സംവിധായകന്റെ ഒത്താശയുണ്ടായിരുന്നുവെന്നും താരം പറഞ്ഞു. തന്റെ സമ്മതമില്ലാതെ നായകന് നടത്തിയ, അഞ്ചു മിനിട്ടോളം നീണ്ട ആ അപമാനം നടക്കുമ്പോള്‍ ചുറ്റുമുള്ള ആളുകള്‍ വിസില്‍ അടിയ്ക്കുകയും കൂക്കി വിളിയ്ക്കുകയും ചെയ്യുകയായിരുന്നു. ഒരു പക്ഷെ ഇന്നായിരുന്നു ഈ സംഭവമെങ്കില്‍ നടന് പീഡനത്തിനു അകത്താകുമായിരുന്നുവെന്നും രേഖ പറയുന്നു.
ബച്ചനുമായുള്ള പ്രണയ ബന്ധം ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയ രേഖയുമോത്തുള്ള സിനിമകളില്‍ നിന്നും ഭര്‍ത്താവിനെ വിലക്കിയിരുന്നതായി അക്കാലത്ത് വാര്‍ത്തയുണ്ടായിരുന്നു. പുരുഷന്മാരെ ആകര്‍ഷിയ്ക്കുന്ന മന്ത്രവാദിനി, കുടുംബം കലക്കി എന്നിങ്ങനെ ചില വിശേഷങ്ങള്‍ ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ രേഖയ്ക്കുണ്ട്.
നടി രേഖ സിന്ദൂരം ധരിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം?
Post Your Comments