ബോളിവുഡില്‍ വീണ്ടും ഒരു താര പ്രണയം. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന രണ്‍ബിര്‍- ആലിയ ബന്ധത്തില്‍ തുറന്നു പറച്ചിലുമായി നടന് രംഗത്ത്.
ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലെ നായിക ആലിയയുമായി രണ്‍ബിര്‍ പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍ മുമ്പേ പ്രചരിച്ചിരുന്നു. എന്നാല്‍ ഗോസിപ്പ് കോളങ്ങിളിലെ ഈ ചൂടുള്ള ചര്‍ച്ചയ്ക്ക് ഇത് വരെ പ്രതികരിക്കാതിരുന്ന നടന് രണ്‍ബിര്‍ ഒടുവില്‍ തന്റെ മൗനം ഉപേക്ഷിച്ചു.
ആലിയയുമായി താന്‍ അടുപ്പത്തില്‍ ആണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അലിയയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും അത് വളരെ പുതിയതാണെന്നും പലപ്പോഴും അവര്‍ക്കൊപ്പം ചിലവിടാന്‍ സമയം കണ്ടെത്താറുണ്ടെന്നും താരം പറഞ്ഞതായി പുതിയ റിപ്പോർട്ടുകൾ.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് രണ്‍ബിര്‍ ആലിയ പ്രണയം തകര്ന്നുമെന്നും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആലിയ ഭട്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ വ്യവസായ പ്രമുഖന് സുനില്‍ മിത്തലിന്റെ മകനുമായി ആലിയ അടുപ്പത്തില്‍ ആണെന്നും ഗോസിപ്പ് പ്രചരിച്ചിരുന്നു. അതിനിടയിലാണ് ആലിയയുമായുള്ള ബന്ധത്തെക്കുറിച്ച് രണ്‍ബിര്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
സഞ്ജയ് ദത്തിന്റെ ജീവിതം അവതരിപ്പിക്കുന്ന സഞ്ജു എന്‍ ചിത്രത്തിന്റെ തിരക്കിലാണ് രണ്‍ബിര്‍. ആലിയയുടെ ഏറ്റവും പുതിയ ചിത്രം റാസി മികച്ച പ്രതികരണം നേടുകയാണ്.
Post Your Comments