GeneralNEWS

പരിപാടി ബോര്‍ ആണെന്ന് പ്രേക്ഷകര്‍; ഒടുവില്‍ രമേശ്‌ പിഷാരടി ഓടി രക്ഷപ്പെട്ടു!

 

സ്റ്റേജ് ഷോയിലൂടെ ജനപ്രീതി നേടിയെടുത്ത താരമാണ് രമേശ്‌ പിഷാരടി. ഇന്ന് മലയാള സിനിമയിലെ സംവിധായകനെന്ന നിലയിലും ശ്രദ്ധ നേടുന്ന രമേശ്‌ പിഷാരടി ഒരു ഹൗസ്ബോട്ടില്‍ മിമിക്രി അവതരിപ്പിച്ചതിനെക്കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവെയ്ക്കുകയാണ്.

“ഞാന്‍ പെട്ടെന്ന് കരയുന്നയാളാണ്. കാണാന്‍ പോയ പരിപാടി കണ്ടാല്‍ തന്നെ സങ്കടം വരും. സിനിമയിലെ ദു:ഖകരമായ സീന്‍ കണ്ടാല്‍ വിഷമം വരും. അത് മറ്റൊരാളോട് പറയുമ്പോഴും അതേ വിഷമം ഉണ്ടാകും. പത്ത് വര്‍ഷത്തിന് മുന്‍പ് ആലപ്പുഴയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയി. ഒരു ഹൗസ്ബോട്ടിലായിരുന്നു പരിപാടി. ഡോക്ടര്‍മാരും കുടുംബവും ചേര്‍ന്ന ഗെറ്റുഗദര്‍ പ്രോഗ്രാമായിരുന്നു.

ഇടയ്ക്കായിരുന്നു എന്റെ പരിപാടി. പക്ഷേ ബോട്ട് രാവിലെ ഒന്‍പത് മണിക്ക് എടുക്കുന്നതുകൊണ്ട് അപ്പോള്‍ തന്നെ കയറേണ്ടി വന്നു. ഞാന്‍ ബോട്ട് ഓടിക്കുന്ന ആളിന്റെ കൂടെ പോയിരുന്നു.

എന്നെ വിളിച്ചയാള്‍ അടിച്ച്‌ ഫിറ്റായി ഒരു ചെയറില്‍ ചുരുണ്ടുകൂടി കിടക്കുകയാണ്. ദേഹത്തൊക്കെ മീന്‍കറി വീണ് നല്ല ഉറക്കം. ഞാന്‍ പരിപാടിക്ക് വന്നതാണെന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ എന്റെ കൈപിടിച്ച്‌ എല്ലാവരുടെയും മുന്നില്‍ നിര്‍ത്തി. ഇയാള്‍ പരിപാടി അവതരിപ്പിക്കാന്‍ പോകുകയാണ്. എല്ലാവരും ഇരിക്കൂ എന്ന് പറഞ്ഞു. മൈക്കിന് പകരം വാട്ടര്‍ബോട്ടിലാണ് എന്‍റെ കയ്യില്‍ തന്നത്. പിന്നീട് ബോട്ടില്‍ പാട്ടുവയ്ക്കുമ്ബോള്‍ ഉപയോഗിക്കുന്ന ചെറിയ മൈക്ക് തന്നു. വലിയ സൗണ്ട് ഒന്നും അതിനുണ്ടായിരുന്നില്ല.

ഞാന്‍ പരിപാടി അവതരിപ്പിച്ചു. ആദ്യത്തെ ഐറ്റം കഴിഞ്ഞപ്പോള്‍ തന്നെ ഒരു സ്ത്രീ പറഞ്ഞു, ‘ഓ, വളരെ ബോറാണ്, നമുക്ക് എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞിരിക്കാം. ഈ പരിപാടിക്ക് വേണ്ടി നമ്മുടെ സമയം വെറുതെ കളയണ്ട’ എന്ന്.

എനിക്ക് സങ്കടമായി. ഞാന്‍ ബോട്ട് ഓടിക്കുന്നയാളുടെ അടുത്ത് പോയിരുന്നു. ബോട്ടായത് കൊണ്ട് ഓടിരക്ഷപ്പെടാനും വയ്യ. കരച്ചില്‍ വന്നു.കൈനഗിരി ഭാഗത്തുള്ള ഷാപ്പില്‍ ഇവര്‍ക്ക് വേണ്ടി ബോട്ട് നിര്‍ത്തിയപ്പോള്‍ ഞാന്‍ തോട്ടത്തിലൂടെ ഓടിരക്ഷപ്പെട്ടു.”

shortlink

Related Articles

Post Your Comments


Back to top button