പത്മരാജന്-മോഹന്‍ലാല്‍ സിനിമകള്‍ പോലെ പത്മരാജന് – മമ്മൂട്ടി സിനിമകളും മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയിരുന്നു, കരിയിലക്കാറ്റ് പോലെ, നൊമ്പരത്തിപ്പൂവ്, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍ തുടങ്ങിയവയൊക്കെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയവയാണ്, പത്മരാജന്- മമ്മൂട്ടി ടീമിന്റെ മാസ്റ്റര്‍ പീസ് ചിത്രം ഏതെന്നു ചോദിച്ചാല്‍, 1983-ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’യാണ്.
പത്മരാജന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരുന്നു ‘കൂടെവിടെ’. വാസന്തി എന്ന എഴുത്തുകാരിയുടെ ‘ഇല്ലിക്കാടുകള്‍ പൂത്താല്‍’ എന്ന കഥയാണ് കൂടെവിടെ എന്ന ചിത്രത്തിന്റെ പ്രമേയം. ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് അടുത്ത സുഹൃത്തായ രാമചന്ദ്രനോട് പത്മരാജന് കഥ പറഞ്ഞത്. കഥവായിച്ചപ്പോള് തന്നെ ക്യാപ്റ്റന്‍ തോമസിന്റെ റോള്‍ മമ്മൂട്ടി ചെയ്താല്‍ നന്നായിരിക്കുമെന്ന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു. മദ്രാസില്‍ പോയി മമ്മൂട്ടിയെകണ്ട് പ്രേംപ്രകാശ് ഡേറ്റും വാങ്ങി. പക്ഷേ പത്മരാജന് സുഹൃത്തായ രാമചന്ദ്രന് വേണ്ടിമാറ്റിവെച്ച വേഷമായിരുന്നു അത് .ഒരു പട്ടാളക്കാരന്റെ ശരീരപ്രകൃതിയായിരുന്നു രാമചന്ദ്രന്. എന്നാല്‍ മമ്മൂട്ടിയെ കൊണ്ട് ആ വേഷം ചെയ്യിപ്പിക്കൂ മമ്മൂട്ടിക്കാണ് ആ വേഷം നന്നായി ചേരുകയെന്നും രാമചന്ദ്രന് പത്മരാജനോട് വാദിച്ചു. ഒടുവില്‍ മനസില്ലാമനസ്സോടെ പത്മരാജന് ആ വേഷം തന്റെ സുഹൃത്തില്‍ നിന്ന് മമ്മൂട്ടിക്ക് നല്‍കുകയായിരുന്നു.
Post Your Comments