നടന്‍ അര്‍ജുന്‍ രാംഗോപാലും ഭാര്യ മെഹര്‍ ജെസിയയും ഇരുപത് വര്‍ഷം നീണ്ട ദാമ്പത്യത്തിനു വിരാമമിടുകയാണ്. പരസ്പര സമ്മതത്തോടെ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ച കാര്യം സംയുക്ത പ്രസ്താവനയിലൂടെ ആരാധകരെ അറിയിച്ചു കഴിഞ്ഞു. ”ഇരുപത് വര്‍ഷത്തെ നീണ്ട സുന്ദരവും പ്രണയാതുരവുമായ ദാമ്പത്യ ബന്ധത്തിനൊടുവില്‍ വേര്‍പിരിയുന്നു. ഇനി തങ്ങള്‍ക്ക് വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളാണെന്ന് കരുതുന്നുവെന്നും പുതിയ യാത്രയിലാണെങ്കിലും മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കുമെന്നും” ഇരുവരും വാര്‍ത്താ കുറുപ്പില്‍ വ്യക്തമാക്കി.
45 കാരനായ അര്‍ജ്ജുന്‍ രാംപാലിനും 47കാരിയായ ജെസിയയ്ക്കും രണ്ട് പെണ്‍മക്കളാണ് ഉള്ളത്. 16 കാരിയായ മഹികയും 13 കാരിയായ മിറയും. 1998 ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ഇരുവരുടെയും വിവാഹ മോചനത്തിന് പിന്നില്‍ പ്രമുഖ നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യ സൂസൈന്നയാണെന്ന് വിമര്‍ശനം. സൂസൈന്നയും അര്‍ജുനും അടുപ്പത്തില്‍ ആയിരുന്നുവെന്നു വാര്‍ത്തകള്‍ വന്നിരുന്നു. അതാണ് ഹൃത്വികിന്റെ വിവാഹ ബന്ധം തകരാന്‍ കാരണമെന്നും അക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. 2015 ല്‍ ബാന്ധ്രാ കോടതിയില്‍ ഇരുവരെയും ഒരുമിച്ച് കണ്ടതാണ് അന്ന് വാര്‍ത്തകള്‍ക്ക് കാരണമായത്. എന്നാല്‍ ഈ വാര്‍ത്ത അന്ന് അര്‍ജുന്‍ നിഷേധിച്ചിരുന്നു.
Post Your Comments