
ഇടതുപക്ഷത്തില്‍ ജനങ്ങള്‍ക്ക് വീണ്ടും പ്രതീക്ഷയും പ്രത്യാശയും ഉണ്ടെന്നതിന്റെ തെളിവാണ് ചെങ്ങന്നൂര്‍ വിജയമെന്ന് സംവിധായകന്‍ ഡോ. ബിജു. ചില വീഴ്ചകള്‍ ഉണ്ടായതിനെയും മറന്നുകൊണ്ടാണ് ജനങ്ങള്‍ പ്രതീക്ഷയുടെ ഈ ഒരേ ഒരു ചുവന്ന തുരുത്തില്‍ വീണ്ടും വിശ്വാസം ആര്‍പ്പിക്കുന്നതെന്നും അത് തല്ലിക്കെടുത്താന്‍ ഇനിയും ഒരു പൊലീസിനെയും അനുവദിക്കരുതെന്നും ഡോ ബിജു തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പോസ്റ്റ് പൂര്‍ണ്ണ രൂപം
‘ജനങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ട്, പ്രത്യാശയും അത് അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുന്നു. അവയോട് നീതി പുലര്‍ത്തേണ്ട ബാധ്യത ഇടത് പക്ഷത്തിനും ഉണ്ട്. ആ പ്രതീക്ഷകള്‍ കെടാതെ സൂക്ഷിക്കേണ്ടതുണ്ട്. പക്ഷെ വിജയം അന്ധമായി തലയ്ക്ക് പിടിച്ച് പലതിനെയും ന്യായീകരിക്കാന്‍ തുടങ്ങരുത്.
ചില വീഴ്ചകള്‍ ഉണ്ടായതിനെയും മറന്നു കൊണ്ട് ആണ് ജനങ്ങള്‍ പ്രതീക്ഷയുടെ ഈ ഒരേ ഒരു ചുവന്ന തുരുത്തില്‍ വീണ്ടും വിശ്വാസം ആര്‍പ്പിക്കുന്നത്. അതിനര്‍ത്ഥം കൂടുതല്‍ ഉത്തരവാദിത്വത്തോടെ ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കും എന്ന് ഇടതു പക്ഷത്തെ വിശ്വസിച്ചു ഒപ്പം നില്‍ക്കുന്നു ഒരു ജനത എന്നു തന്നെയാണ്. അത് തല്ലിക്കെടുത്താന്‍ ഇനിയും ഒരു പൊലീസിനെയും അനുവദിക്കരുത്. അഴിമതി മാത്രം മുഖമുദ്ര ആയ ചില ഈര്‍ക്കിലി പ്രാദേശികപാര്‍ട്ടികള്‍ ഇടതുപക്ഷത്തിന് ആവശ്യമില്ല എന്നതിനുള്ള തെളിവ് കൂടിയാണ് ഈ ഉജ്വല വിജയം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments