BollywoodCinemaGeneralNEWSTV ShowsWOODs

അടുത്തിരുന്ന പ്രായമായ ഒരു മനുഷ്യനാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചത്; നടിയുടെ വെളിപ്പെടുത്തല്‍

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചു വരുകയാണ്. സിനിമാ മേഖലയില്‍ മാത്രമല്ല പൊതുവിടത്തിലും സ്ത്രീകളും കുട്ടികളും ഒരുപോലെ ചൂഷണം ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ ദിനം പ്രതി പുറത്തുവരുകയാണ്. ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയയായ യുവ നടി ശ്രേനു പരിഖ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചര്‍ച്ച. ആറാം വയസ്സിൽ താൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്ന് നടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു. തന്റെ മുത്തച്ഛനൊപ്പം ബസ് യാത്ര നടത്തിയപ്പോള്‍ ഉണ്ടായ ദുരനുഭവമാണ് നടി തുറന്നു പറഞ്ഞിരിക്കുന്നത്.

shrenu-parikh എന്നതിനുള്ള ചിത്രം

നടി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ…

കുട്ടിക്കാലത്ത് മുത്തച്ഛനും മുത്തിശ്ശിക്കുമൊപ്പമായിരുന്നു എന്റെ അവധി ചിലവഴിച്ചിരുന്നത്. ഒരിക്കല്‍ ലോക്കൽ ബസില്‍ മുത്തച്ഛനൊപ്പം യാത്ര ചെയ്തു. തിരക്കായതിനാൽ തന്നെ സഹയാത്രികനായ ഒരു അങ്കിളിന്റെ മടിയിൽ ഇരുന്നുകൊള്ളാൻ അദ്ദേഹം പറഞ്ഞു.

കുട്ടിയായിരുന്ന എനിക്ക് പിന്നീട് സംഭവിക്കാൻ പോകുന്നതെന്തെന്ന് അറിയില്ലായിരുന്നു. കുറച്ച് സമയം ഉറങ്ങി എഴുന്നേറ്റപ്പോഴാണ് മോശമായ രീതിയിൽ എന്റെ ശരീരത്തിൽ ആ അങ്കിൾ തൊടുന്നത് മനസ്സിലായത്. എന്തൊ കുഴപ്പമുണ്ടെന്ന് മനസ്സിലായെങ്കിലും ഒന്നും മിണ്ടാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. എന്നെ അങ്ങനെ പിടിക്കുന്നത് അങ്കിളിന് ബുദ്ധിമുണ്ടാകാതിരിക്കാനാണെന്ന് കുട്ടിയായ ഞാനും വിചാരിച്ചു. കുറച്ചകലെ ബസിൽ നിൽക്കുന്ന മുത്തച്ഛനെ എനിക്ക് കാണാമായിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് അപ്പോഴോ പിന്നീടോ മുത്തച്ഛനോട് ഞാൻ പറഞ്ഞിട്ടില്ല. ഇന്ന് ഇത് തുറന്ന് പറയണമെന്ന് തോന്നി. ആറുവയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അയാള്‍ക്ക് തക്ക ശിക്ഷ നൽകണമെന്നു ഇന്നും തന്റെ മനസ്സിൽ ഉണ്ട്. ഇതൊരൊറ്റപ്പെട്ട സംഭവമല്ല, പലർക്കും സംഭവിച്ചിട്ടുണ്ട്. എന്റെ കൂട്ടുകാരികള്‍ക്കും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആരും ഇത് തുറന്നുപറയുന്നില്ല. സമൂഹം നമ്മളെ വിശ്വസിക്കുമോ, അല്ലെങ്കിൽ മോശമായി കാണുമോ എന്ന ഭയമാണ് ഇതിന് കാരണം. നമ്മുടെ സത്യങ്ങൾ നാം തന്നെയാണ് തുറന്നുപറയേണ്ടത്.’

shortlink

Related Articles

Post Your Comments


Back to top button