ഏറെ അപ്രതീക്ഷിതമായിരുന്നു നടി ശ്രീദേവിയുടെ വിയോഗം, ശ്രീദേവിയുടെ ഭര്‍ത്താവവായ ബോണി കപൂറിനെയും മക്കളായ ജാന്‍വിയേയും ഖുഷിയെയും മാനസികമായി തളര്‍ത്തിയ താരത്തി വിയോഗം ബോളിവുഡ് സിനിമാ ലോകത്തെയും ഞെട്ടിച്ചിരുന്നു.
ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മകനായ അര്‍ജുന്‍ കപൂര്‍, തന്റെ ജാന്‍വി കപൂറിനെയും ഖുഷിയെയും സ്വന്തം സഹോദരിയായി കണ്ടു അവരെ കൂടുതല്‍ സന്തോഷത്തിലേക്ക് നയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ സന്ദര്‍ഭത്തില്‍ തന്റെ അരികില്‍ അമ്മ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ് ജാന്‍വി, അമ്മയുടെ വിയോഗത്തില്‍ നിന്ന് തനിക്ക് ഒരിക്കലും കരകയറാന്‍ കഴിയുമെന്ന് തോന്നുന്നില്ലന്നും ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജാന്‍വി കപൂര്‍ വ്യക്തമാക്കി.
“സഹോദരങ്ങളുടെ സാന്നിധ്യം എനിക്ക് നല്‍കുന്ന ധൈര്യം വളരെ വലുതാണ്. അച്ഛനും ഏറെ സന്തോഷത്തിലാണ്. എല്ലാവരും ഒരുമിക്കുന്നത് കാണാന്‍ അമ്മയും ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ കാത്തുനിന്നില്ല. അമ്മയുടെ വിയോഗമുണ്ടാക്കിയ നഷ്ടം ഒരിക്കലും നികത്താനാകില്ല. ഞങ്ങള്‍ ആ ദു:ഖത്തില്‍ നിന്ന് കരകയറുമെന്ന് തോന്നുന്നില്ല”.
Post Your Comments