സെറ്റില്‍ മേക്കപ്പ് കാരണം തലവേദന സൃഷ്ടിക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ് എന്ന വിമര്‍ശനം വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിജയ ചിത്രങ്ങളിലൂടെ തെന്നിന്ത്യ കീഴടക്കിയ ഈ താര പുത്രി ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത് പ്രതിഫലത്തിന്റെ പേരിലാണ്. തെലുങ്ക് താര റാണി നടി സാവിത്രിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ച മഹാനടിയിലെ ഗംഭീരപ്രകടനത്തിലൂടെ അഭിനന്ദനങ്ങള്‍ നേടുന്ന കീര്‍ത്തി തന്റെ പ്രതിഫലത്തില്‍ മാറ്റം കൊണ്ടുവന്നുകഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട്.
മഹാനടിയുടെ വിജയം ആഘോഷിച്ച് കഴിയുന്നതിനു മുന്‍പേ ഹിറ്റ് സംവിധായകന് രാജമൗലി ഒരുക്കുന്ന പുതിയ ചിത്രത്തിലേയ്ക്ക് കരാറായിരിക്കുകയാണ് കീര്‍ത്തി. ഈ ചിത്രത്തില്‍ മൂന്ന് കോടി രൂപയാണ് കീര്‍ത്തി ആവശ്യപ്പെട്ട പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. രാംചരന്‍ തേജയും ജൂനിയര്‍ എന്‍ടിആറും നായകന്മാരാകുന്ന ചിത്രത്തിലേക്കാണ് കീര്‍ത്തിക്ക് രാജമൗലിയുടെ ക്ഷണം ലഭിച്ചിരിക്കുന്നത്.
കൈനിറയെ അവസരങ്ങളാണ് കീര്‍ത്തിയ്ക്ക് തമിഴില്‍ നിന്നും ലഭിക്കുന്നത്. വിജയ് നായകനാകുന്ന എആര്‍ മുരുകദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും വിക്രമിന്റെ സ്വാമി സ്ക്വയറിലും കീര്‍ത്തിയാണ് നായിക. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയില്‍ മമ്മൂട്ടിയുടെ മകളുടെ വേഷത്തില്‍ എത്തുന്നതും കീര്‍ത്തിയാണ്.
Post Your Comments