ചിത്രങ്ങള്‍ പരാജയമാകുമ്പോള്‍ പരസ്പരം പഴി പറയാനാണ് താരങ്ങള്‍ക്ക് ഇഷ്ടം. സൂപ്പര്‍താരങ്ങള്‍ അണിനിരന്നിട്ടും പരാജയമായ തന്റെ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ റോഷൻ ആൻഡ്രൂസ്. മോഹന്‍ലാല്‍, ലക്ഷ്മി റായ്, റോമ തുടങ്ങിയ താര നിരകള്‍ ഉണ്ടായിരുന്ന ചിത്രമാണ് കാസനോവ. എന്നാല്‍ ചിത്രം വലിയ പരാജയമായിരുന്നു. ബോബി സഞ്ജയ് തിരക്കഥയില്‍ റോഷന്‍ ആൻഡ്രൂസ് ഒരുക്കിയ കാസനോവയുടെ പരാജയം തുറന്നു സമ്മതിക്കുന്ന സംവിധായകന്‍ ചിത്രം തിയറ്ററിൽ പോയി പൈസ കൊടുത്ത് കണ്ടവരോട് ക്ഷമ പറയുന്നുവെന്നും ഒരു അഭിമുഖത്തിൽ പറഞ്ഞു.
റോഷന്റെ വാക്കുകള്‍ ഇങ്ങനെ … ‘തോൽവികൾ സംഭവിക്കുമ്പോൾ ചിലർ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാറുണ്ട്. അതുപോലെയാണ് കാസനോവ സിനിമയുടെ തോൽവി റോഷൻ ആന്‍ഡ്രൂസും തിരക്കഥാകൃത്തുക്കളായ ബോബി–സഞ്ജയ്‌യും ഏറ്റെടുക്കുന്നു. സിനിമ മോശമായെങ്കിൽ നൂറുശതമാനം പ്രശ്നം സംവിധായകനും തിരക്കഥാകൃത്തിനുമാണ്. ഞങ്ങൾ ഒരുമിച്ച് തന്നെയാണ് പരാജയം ഏറ്റെടുത്തത്.’
പല അഭിമുഖങ്ങളിലും ഈ പരാജയം അത് ഏറ്റ് പറഞ്ഞിട്ടുണ്ടെന്നും മുംബൈ പൊലീസും ഹൗ ഓള്‍ഡ് ആർയു എന്നീ ചിത്രങ്ങളിലൂടെ ഈ പരാജയം തിരുത്തിയെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും റോഷന്‍ പറയുന്നു. ‘കാസനോവ സിനിമ മാന്യമായ രീതിയിൽ പൊട്ടിയ സിനിമയാണ്. സിനിമയുടെ നിർമാതാവ് അത്രയും ‘കോൺഫിഡന്റ്’ ആയതുകൊണ്ടും അവർക്ക് അത്രയും സാമ്പത്തികഭദ്രത ഉളളതുകൊണ്ടും പ്രശ്നമൊന്നും പറ്റിയില്ല. അദ്ദേഹമൊക്കെ വർഷം പത്തുപതിനഞ്ച് കോടിയുടെ പരസ്യം ചെയ്യുന്ന ആളാണ്. അതിന്റെ ചെറിയൊരു അംശമേ നഷ്ടപ്പെട്ടൊള്ളൂ.’ റോഷന്‍ പറയുന്നു. എന്നാൽ സിനിമ കാണാന്‍ തിയറ്ററിൽ പൈസ കൊടുത്ത് കയറിയ ആളുകളോട് താന്‍ ക്ഷമ പറയുന്നുവെന്നും റോഷൻ ആൻഡ്രൂസ് കൂട്ടിച്ചേര്‍ത്തു.
ലവ് ജിഹാദ്, അധോലോക ബന്ധം, ലൈംഗിക വിവാദം: സിനിമ ലോകത്തെ വിവാദ നടിമാര്‍
Post Your Comments