പ്രണയത്തിന്റെ പേരില്‍ ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി വരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനുള്ള പങ്ക് പുറത്തു വരുകയാണ്. ഈ വിഷയം വലിയ ചര്‍ച്ചയാകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പ്രചരിക്കുന്നു. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന സിനിമയിലെ ഒരു സീനാണ് ചര്‍ച്ചാ വിഷയം. ചിത്രം ഇറങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി.ബോക്സ് ഓഫീസ് വിജയമായിരുന്നില്ലെങ്കിലും രാഷ്ട്രീയം പറഞ്ഞ ഈ റിയലിസ്റ്റിക്ക് ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
ദളിത് പെണ്ണിനെ പ്രണയിച്ച മുസ്ലീം പയ്യന്റെ കഥയാണ് ആ ചിത്രം പറഞ്ഞത്. കുടുംബക്കാരെ പേടിയാണ് ഞങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിസ്മത്തിലെ കഥാപാത്രങ്ങളായ ഇര്‍ഫാനും അനിതയും പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന കഥാപാത്രം അന്ന് അവരോട് പറഞ്ഞ മറുപടി കേരളത്തിലെ 90 ശതമാനം പൊലീസുകാരുടെയും മനസ്സിലിരുപ്പാണ്. സിനിമാ പാരഡീസോ ക്ലബില്‍ വന്ന പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ പരന്നിട്ടുണ്ട്.
കിസ്മത്തിലെ ഡയലോഗ്
എന്താ നിന്റെ പേര്..?
ഇര്ഫാന്..
നിന്റെയോ ?
അനിത..
നീ എസ്.സിയാ?
അതെ..
നീ മുസ്ലിം ?
സര് ജാതി ഒന്നും നോക്കീട്ടല്ല ഞങ്ങള്‍ ഇഷ്ടപ്പെട്ടത്..
ഓഹോ അപ്പോ ജാതി ഒന്നും ഇല്ലാണ്ടാക്കാന്‍ വേണ്ടീട്ടാണോ ഈ പ്രേമം.. ??
നിന്റെയൊക്കെ കുത്തിക്കഴപ്പിന് കാവലിരിക്കുന്ന ആളുകളല്ല പോലീസ്…
സംവിധായകന് ഷാനവാസ് ബാവക്കുട്ടിയുടെ പ്രതികരണം
Post Your Comments