
സിനിമയില്‍ അനുകരിക്കാന്‍ പാടില്ലാത്ത ചില രംഗങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്നത് പോലെ പ്രണയ രംഗങ്ങള്‍ക്കും മുന്നറിയിപ്പ് കൊടുക്കണമെന്ന് നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ. നട്ടാശേരിയിൽ പ്രണയവിവാഹത്തിന്റെ പേരില്‍ ഭാര്യ വീട്ടുകാര്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ പോസ്റ്റിലാണ് സിദ്ധാർഥ് ശിവ സിനിമയില്‍ ഇത്തരം രംഗങ്ങള്‍ കാണിക്കുമ്പോള്‍ മുന്നറിയിപ്പ് കൊടുക്കണമെന്ന നിര്‍ദേശം പങ്കുവച്ചത്.
സിദ്ധാർഥ് ശിവയുടെ കുറിപ്പ്
ബഹുമാനപ്പെട്ട സെൻസർ ബോർഡ്,
ഇനി മുതൽ സിനിമയിലെ പ്രണയരംഗങ്ങൾ കാണിക്കുമ്പോൾ ‘ഈ പ്രണയരംഗങ്ങളിൽ അഭിനയിച്ചിരിക്കുന്ന രണ്ടുപേരും ഒരേജാതിയിലും മതത്തിലും നല്ല കുടുംബത്തിലും ഉളളവരാണെന്ന’ അടിക്കുറിപ്പ് കൂടി കൊടുക്കുക. കാരണം സിനിമയിലെ പ്രണയം കണ്ട് അത് ദിവ്യമാണ്, അനശ്വരമാണ്, കാവ്യാത്മകമാണ്, മതാതീതമാണ് എന്ന് കരുതി സ്വപ്നം കണ്ട് ജാതീം മതോം സമ്പത്തുമൊന്നും നോക്കാതെ പ്രേമിച്ച് നടക്കുന്ന പാവം പിളളേര് മൂന്നാം പക്കം വല്ല വെളളത്തിലും പൊങ്ങും.
Post Your Comments