
ബോളിവുഡിലെ താര സുന്ദരിമാര്‍ അതീവ ഗ്ലാമറസ് വേഷത്തില്‍ എത്തുന്നത് പതിവാണ്. എന്നാല്‍ ഗ്ലാമറസ് വേഷം കണ്ട ഭർത്താവ് എന്തു പറഞ്ഞുവെന്ന് നടിമാരോട് മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം. ഈ ചോദ്യത്തിന് നടി കരീനയും സോനവും നല്കിയ ഉത്തരം അമ്പരപ്പിക്കുന്നത്.
വീരെ ദി വെഡ്ഡിങ്ങ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഒരു മാധ്യമപ്രവർത്തക ചിത്രത്തിലെ ഏറ്റവും ഇഷ്ടമുള്ള ഗാനം ഏതെന്നു നായികമാരായ സോനത്തിനോടും കരീനയോടും ചോദിച്ചു. അതിനു വീരെ ദേ വെഡിങ്ങ് എന്ന ടൈറ്റിൽ ഗാനമാണ് തനിക്കിഷ്ടമെന്ന് സോനം പറഞ്ഞു. തരീഫാൻ എന്ന ഗാനമാണ് തനിക്കിഷ്ടമെന്നും ആ പാട്ടിൽ താൻ ഹോട്ടാണെന്നു വിശ്വസിക്കുന്നെന്നും കരീന പറഞ്ഞു. തരീഫാൻ എന്ന ഗാനത്തിലെ അതീവ ഗ്ലാമറസ് വേഷം കണ്ട ഭർത്താവ് എന്തു പറഞ്ഞു എന്നായിരുന്നു അടുത്ത ചോദ്യം.
ചോദ്യം കേട്ടപാടെ കരീന ഒന്നു പതറി. എന്നാല്‍ വെടിയേ അമ്പരിപ്പിച്ചു കൊണ്ട് താരം മറുപടി നല്കി. സെയ്ഫ് പറഞ്ഞത് പൊതുസ്ഥലത്ത് പറയാൻ പറ്റില്ല എന്നായിരുന്നു കരീനയുടെ മറുപടി. താരത്തിന്റെ ഈഉത്തരം ചിരി പടർത്തി. പിന്നാലെ ആനന്ദ് ആഹൂജ എന്തു പറഞ്ഞുവെന്ന് സോനത്തോട് ചോദ്യം. ‘യൂ ലുക്ക് ഹോട്ട് ബേബി’ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് സോനം പറഞ്ഞു. സോനത്തിന്റെ ഈ തുറന്നു പറച്ചിലും വേദിയെ അമ്പരപ്പിച്ചു.
നാലു പെൺസുഹൃത്തുക്കളുടെ കഥയാണ് വീരെ ദി വെഡ്ഡിങ്ങ് പറയുന്നത്. ചിത്രം അടുത്ത് തന്നെ തീയറ്ററുകളിലെത്തും. ശശാങ്ക ഘോഷ് ആണ് ചിത്രം ഒരുക്കുന്നത്. സോനം കപൂർ, കരീന കപൂർ, സ്വര ഭാസ്കർ, ശിഖ എന്നിവരാണ് പ്രധാനകഥാപാത്രങ്ങള്‍.
Post Your Comments