ബോളിവുഡ് താരറാണി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയില്‍ നിന്നും ആരാധകരും സിനിമാ ലോകവും മുക്തരായിട്ടില്ല. മകള്‍ ജാന്‍വിയുടെ സിനിമാ അരങ്ങേറ്റം പൂര്‍ത്തിയാകുമുന്‍പേയാണ് ശ്രീദേവി വിടവാങ്ങിയത്. എന്നാല്‍ താന്‍ ഒരു നടിയാവണമെന്നു അമ്മ ആഗ്രഹിച്ചിരുന്നില്ല യെന്നു ജാന്‍വി ഒരു അഭിമുഖത്തില്‍ പറയുന്നു.
അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച ജന്‍വിയുടെ വാക്കുകള്‍ ഇങ്ങനെ…’ഞാന്‍ ഒരു നടിയാകണം എന്ന് അമ്മ ആഗ്രഹിച്ചിരുന്നില്ല. ഖുഷി സിനിമയില്‍ താല്‍പര്യം പ്രകടിപ്പിക്കുമെന്നായിരുന്നു അമ്മ കരുതിയത്. ഒട്ടും തൊലിക്കട്ടിയില്ലാത്ത ഒരു പാവമാണ് ഞാനെന്നാണ് അമ്മ കരുതിയിരുന്നത്. അതിനാല്‍ സിനിമയ്ക്ക് താന്‍ ചേരില്ലെന്നും. തീര്‍ത്തും റിലാക്‌സ്ഡ് ആയ ഒരു ജീവിതം ഞങ്ങള്‍ക്കുണ്ടാകുമെന്നാണ് അമ്മ കരുതിയത്’.
അമേരിക്കയിലെ ഫിലിം സ്‌കൂളില്‍ തന്നെ ചേര്‍ത്ത ശേഷം യാത്ര തിരിക്കുമ്പോള്‍ അമ്മ പറഞ്ഞത് എന്റെ കുഞ്ഞു പൂവിനെ ചെളിക്കുണ്ടില്‍ വിട്ട് പോരുകയാണെന്നാണ്. അമ്മയുടെ മരണശേഷം കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് തന്നെ നിന്നു. അത് ഞങ്ങളെ ഏറെ സുരക്ഷിതരാക്കിയെന്നും എന്നാല്‍ അമ്മയുടെ നഷ്ടത്തില്‍ നിന്നും ഞങ്ങള്‍ക്ക് മുക്തമാകാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു. മരണത്തിനോട് അടുത്ത ദിവസം അമ്മയുടെ അടുത്തുണ്ടായിരുന്നതിനെക്കുറിച്ചും ജാന്‍വി പറയുന്നു. ”അന്ന് ആ വിവാഹത്തിന് പോകുന്നതിന് തലേദിവസം എനിക്ക് ഒരു ഷൂട്ട് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. ഞാന്‍ അമ്മയോട് പറഞ്ഞു എന്നെ വന്നൊന്ന് ഉറക്കി തരാന്‍. പക്ഷെ അമ്മ അപ്പോള്‍ സാധനങ്ങള്‍ പാക്ക് ചെയ്യുകയായിരുന്നു. അമ്മ വന്നപ്പോഴേക്കും ഞാന്‍ ഉറങ്ങി തുടങ്ങിയിരുന്നു. പക്ഷേ, ആ പാതിയുറക്കത്തിലും അമ്മയുടെ കൈകള്‍ എന്റെ നെറ്റിയില്‍ തലോടുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു” ജാന്‍വി പറഞ്ഞു.
ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന ദഡക്ക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വിയുടെ അരങ്ങേറ്റം. ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹര്‍
Post Your Comments