ഓരോ വ്യക്തിക്കും സ്വകാര്യമായ ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടാകും. അത്തരം ചില ദൗര്‍ബല്യങ്ങള്‍ തുറന്നു പറയുകയാണ് നടന് സിദ്ധിഖ്. ഒരുപാട് പേര് നാടകത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ആ വേഷങ്ങള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണം തന്റെ ദൗര്‍ബല്യങ്ങളാണെന്നു താരം തുറന്നു പറയുന്നു.
സിനിമയില്‍ മുപ്പത് വര്‍ഷത്തോളമായി അഭിനയിക്കുന്നുണ്ട്. ഒരു ചെറിയ സീനില്‍പോലും ഷര്‍ട്ടിടാതെ അഭിനയിക്കാന്‍ വല്ലാത്ത ചമ്മലാണ്. ഒരു പുതപ്പെങ്കിലും വേണം. ഇതൊക്കെയാണ് എന്റെ ദൗര്‍ബല്യങ്ങള്‍. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ലോഗോയും ആദ്യ നിര്‍മ്മാണ സംരംഭമായ മൊമെന്റ ജസ്റ്റ് ബിഫോര്‍ ഡെത്ത് ‘ നാടകത്തിന്റെ പോസ്റ്റര്‍ ലോഞ്ച് ചെയ്യുന്നതിനിടയിലാണ് ഇക്കാര്യം സിദ്ധിഖ് വ്യക്തമാക്കിയത്.
കഷണ്ടി ഒരു ദൗര്‍ബല്യമായിട്ട് തോന്നിയിട്ടില്ല. അതിനാലാണ് വിഗ് വെക്കാത്തതെന്നും പറഞ്ഞ താരം അതിലും വലിയ ദൗര്‍ബല്യങ്ങള്‍ തനിക്കുണ്ടെന്ന ഉറച്ച ബോധ്യമുള്ള ആളാണ് താനെന്നും പറഞ്ഞു. ഒരുപാട് പേര് നാടകത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ അവര്‍ പറയുന്ന വേഷങ്ങള്‍ ഭീമനും അര്ജുനനുമൊക്കെയാണ്. അതൊക്കെ ഷര്‍ട്ടില്ലാതെ അഭിനയിക്കേണ്ട വേഷങ്ങളായതുകൊണ്ടാണ് ആ വേഷങ്ങള്‍ ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments