BollywoodCinemaMovie GossipsWOODs

ആ നടിയുമായി അക്ഷയ് കുമാര്‍ പ്രണയം നടിക്കുകയായിരുന്നു; മുന്‍ കാമുകിയുടെ വെളിപ്പെടുത്തല്‍

താര പ്രണയം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. 1990കളിൽ ഒരു ആക്ഷൻ ഹീറോയായി വെള്ളിത്തിരയിലേയ്ക്ക് എത്തിയ നടനാണ്‌ അക്ഷയ് കുമാര്‍. ആക്ഷന്‍ നായകനായി തിളങ്ങുമ്പോഴും റൊമാന്റിക് വേഷങ്ങളിലും അക്ഷയ് അഭിനയിച്ചിരുന്നു. മികച്ച ഒരു വില്ലനാണ് താനെന്നും അജ്നബീ എന്ന ചിത്രത്തിലൂടെ തെളിയിച്ച അക്ഷയ് പ്രണയ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന ഒരാള്‍ കൂടിയായിരുന്നു.

Akshay And Rekha Love Affair

നടി രേഖ, രവീണ ടണ്ടൻ, ശില്പ ഷെട്ടി എന്നിവരുമായുള്ള പ്രണയ വിവാദങ്ങള്‍ ബോളിവുഡ് മറന്നിട്ടില്ല. എന്നാല്‍ നടി രേഖയുമായുണ്ടായിരുന്ന അക്ഷയുടെ ബന്ധം അഭിനയം മാത്രമായിരുന്നുവെന്ന് അക്ഷയുടെ മുന്‍ കാമുകി കൂടിയായ രവീണ ടണ്ടൻ വെളിപ്പെടുത്തുന്നു. കില്ലാടിയോം ക കില്ലാടി എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിച്ചതോടെയാണ് ഇരുവരും അടുപ്പത്തില്‍ ആകുന്നത്. രേഖ അക്ഷയെ ഭ്രാന്തമായി സ്നേഹിച്ചിരുന്നു. എന്നാല്‍ എ സമയത്ത് തന്നെ അക്ഷയ് രവീണയുമായി പ്രണയത്തില്‍ ആയിരുന്നു. രേഖ അക്ഷയ് ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു അഭിമുഖത്തില്‍ രവീണ പറഞ്ഞത് അവര്‍ തമ്മില്‍ അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നില്ല. കൂടാതെ അവരുമായി അക്ഷയ് പ്രണയം നടിക്കുക ആയിരുന്നുവെന്നും രവീണ പറയുന്നു.

Akshay Kumar And Raveena Love Affair

പല പ്രണയ വിവാദങ്ങളും ഉണ്ടായിരുന്നുവെങ്കിലും അവരില്‍ ആരെയും അല്ല അക്ഷയ് വിവാഹം ചെയ്തത്. പ്രമുഖ നടൻ രാജേഷ് ഖന്നയുടെയും ഡിമ്പിൾ കബാഡിയയുടെയും മകളായ ട്വിങ്കിൾ ഖന്നയാണ് അക്ഷയുടെ ഭാര്യ. 2001ലായിരുന്നു ഇരുവരുടെയും വിവാഹം. മനോഹരമായ ആ ദാമ്പത്യത്തില്‍ രണ്ടു കുട്ടികളുമുണ്ട് .

shortlink

Related Articles

Post Your Comments


Back to top button