
സൈബര്‍ സദാചാരം പലപ്പോഴും വാര്‍ത്തയാകാറുണ്ട്. സൈബര്‍ ആങ്ങളമാരുടെ സദാചാര പഠനത്തിനു പലപ്പോഴും ഇരയാകേണ്ടി വരുന്നത് നടിമാര്‍ക്കാണ്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ കണ്ടാല്‍ ഇത്തരക്കാര്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ വരുന്നത് ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. റംസാന്‍ മാസത്തില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന് ആരോപിച്ച് ടിവി താരങ്ങളായ ഹിന ഖാനും ഷമ സികന്ദറിനും സോഷ്യല്‍ മീഡിയ അക്രമണം നേരിടേണ്ടിവന്നത് കഴിഞ്ഞ ദിവസമാണ്. ഇതിനു പിന്നാലെ സൈബര്‍ ആക്രമണത്തിനു ഇരയായിരിക്കുകയാണ് നടി ഇഷ ഗുപ്ത.
അടുത്തിടെ നടന്ന ഫോട്ടോ ഷൂട്ടില്‍ നിന്നുള്ള സ്‌റ്റൈലിഷ് ചിത്രങ്ങളാണ് ഇഷ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. നീല നിറത്തിലുള്ള ലോ കട്ട് ഡ്രസ് ധരിച്ച ചിത്രങ്ങള്‍ കണ്ട വിമര്‍ശകര്‍ താരത്തിനെതിരെ വിമര്‍ശനവുമായി എത്തുകയായിരുന്നു. അശ്ലീല കമന്റുകള്‍കൊണ്ടും ട്രോളുകള്‍ കൊണ്ടും നിറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ കമന്റ് ബോക്‌സ്.
ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതുകൊണ്ടാണ് ഇവിടെ ലൈംഗിക അതിക്രമണങ്ങളും ബലാത്സംഗവും വര്‍ധിക്കുന്നതെന്ന ആരോപണമാണ് പലരും ഉണയിക്കുന്നത്. എന്നാല്‍ ഇതിനെതിരേ രൂക്ഷ ഭാഷയിലാണ് താരം പ്രതികരിച്ചത്. വിമര്‍ശകനെ ചീത്ത വീളിക്കുന്ന കമന്റ് പിന്നീട് താരം നീക്കം ചെയ്തു.
Post Your Comments